Kerala

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ വാടക 7.20 കോടി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ വാടക 7.20 കോടി . 2023 സെപ്റ്റംബർ 23 മുതൽ 2024 ജൂൺ 19 വരെയുള്ള 9 മാസത്തെ വാടകയാണിത്. ഒരു മാസത്തെ ഹെലികോപ്റ്റർ വാടക 80 ലക്ഷമാണ്. മാസ ഉപയോഗം കൂടുതൽ ആയാൽ 80 ലക്ഷം വാടകക്ക് പുറമെ അധികമായി പണം നൽകണം. എ.പി അനിൽകുമാർ എം എൽ എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.

എന്നാൽ ഹെലികോപ്റ്ററിൽ താൻ നടത്തിയ യാത്രയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറായില്ല. ഇസഡ് പ്ലസ് സുരക്ഷ ഉള്ള ആളാണ് താനെന്നും അതുകൊണ്ട് യാത്രയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് സുരക്ഷാകാരണങ്ങളാൽ ഉചിതമല്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.

വയനാട് ദുരന്ത സമയത്ത് ഹെലികോപ്റ്ററിൻ്റെ സേവനം ഉപയോഗപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിന് നിയോഗിക്കപ്പെട്ടവരെ കോഴിക്കോട് എത്തിച്ചത് ഈ ഹെലികോപ്റ്റർ വഴിയാണെന്നും രക്ഷാ പ്രവർത്തനത്തിൻ്റെ ഭാഗമായും എയർ ആംബുലൻസായും ഹെലികോപ്റ്റർ ഉപയോഗിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 2020 ൽ ആയിരുന്നു മുഖ്യമന്ത്രിയുടെ യാത്രക്ക് ഹെലികോപ്റ്റർ ആദ്യമായി വാടകക്ക് എടുത്തത്. 22 കോടി രൂപ അന്ന് വാടക ഇനത്തിൽ ചെലവായി.

CM Pinarayi vijayan Helicopter rent expense details

Leave a Reply

Your email address will not be published. Required fields are marked *