ഡല്‍ഹി; നവരാത്രി ആഘോഷങ്ങളടനുബന്ധിച്ച് പലയിടത്തും രാമലീല നാടകം അരങ്ങേറുകയും ജനങ്ങള്‍ അത് കാണാനായി എത്തുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ രാമലീല കളിച്ചുകൊണ്ടിരിക്കെ ഒരു നടന്‍ വേദിയില്‍ തളര്‍ന്നു വീണുവെന്ന വാര്‍ത്തയാണ് ഡല്‍ഹിയില്‍ നിന്ന് പുറത്ത് വരുന്നത്. ഡല്‍ഹി ചിരാഗില്‍ രാമലീല ആടിക്കൊണ്ടിരിക്കെ രാവണ സഹോദര വേഷമായ കുംഭകര്‍ണ്ണന്‍രെ വേഷം അഭിനയിച്ച നടനാണ് വേദിയില്‍ കുഴഞ്ഞ് വീണത്.
അറുപത് കാരനായ വിക്രം തനേജയ്ക്ക് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു. പശ്ചം വിഹാര്‍ സ്വദേശിയായ തനേജയെ സമീപത്തെ ആകാശ് ആശുപത്രിയിലേയ്ക്കും പിന്നീട് പിഎസ്ആര്‍ഐ ആശുപത്രിയിലേയ്ക്കും കൊണ്ടുപോയിരുന്നു. പിന്നീട് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കഴിഞ്ഞ ആഴ്ച്ച രമാലീല ആടിക്കൊണ്ടിരിക്കെ രാമന്‍ വേഷം ചെയ്ത നടന്‍ വേദിയില്‍ അതേ വേഷത്തില്‍ തന്നെ കുഴഞ്ഞ് വീണ് മരണപ്പെട്ടിരുന്നു. നടന്‍മാരുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് പോലീസ് സംഭവത്തെ അപലപിച്ച് നാടക സംഘങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.