അനാവശ്യ വാഖ്യാനങ്ങള്‍ നല്‍രുത്. സര്‍ക്കാരിനൊന്നും ഒളിക്കാനോ മറയ്ക്കാനോ ഇല്ല, ഗവര്‍ണര്‍ക്ക് രൂക്ഷഭാഷയില്‍ മറുപടിയുമായി മുഖ്യമന്ത്രി

വിശ്വാസ്യതയില്ലെന്ന ഗവര്‍ണ്ണറുടെ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധവും രാജ്ഭവനെ മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം; ഹിന്ദു പത്രത്തിലെ അഭിമുഖ വിവാദത്തില്‍ ഗവര്‍ണര്‍ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടിയുമായി മുഖ്യമന്ത്രി. ‘സ്വര്‍ണകടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. രാജ്യ സുരക്ഷയെ ബാധിക്കുന്ന സ്വര്‍ണക്കടത്തലിനെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്. വിവരങ്ങള്‍ ശേഖരിക്കാനുള്ളതിനാലാണ് മറുപടി നല്‍കാന്‍ കാലതാമസം ഉണ്ടായത്. കേരള പൊലീസിന്റെ ഔദ്യോഗിക വെബ് സൈറ്റിലുള്ളതാണ് അന്വേഷണ വിവരങ്ങള്‍.

അത് പ്രകാരമാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയത്.’ തനിക്കൊന്നും മറയ്ക്കാനില്ലെന്നും താന്‍ പറയാത്ത വ്യാഖ്യാനങ്ങള്‍ ഗവര്‍ണര്‍ നല്‍കരുതെന്നും മറുപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വിശ്വാസ്യതയില്ലെന്ന ഗവര്‍ണ്ണറുടെ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധവും രാജ്ഭവനെ മുഖ്യമന്ത്രി അറിയിച്ചു. സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ ശക്തികള്‍ ഇത്തരം സാഹചര്യം മുതലാക്കുന്നതിനെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments