CricketSports

എന്നും രണ്ടാം സ്ഥാനക്കാരെ ചേർത്ത് നിർത്തുന്ന ധോണി: വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

റാഫേൽ നദാലിൻ്റെ പതിറ്റാണ്ടുകളുടെ ടെന്നീസ് ജീവിതത്തിനാണ് ഡേവിസ് കപ്പോടുകൂടി തിരശ്ശീല വീഴുന്നത്. അദ്ദേഹത്തെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംങ്ങ് ധോണി നടത്തിയ പരാമർശങ്ങൾ വൈറലാകുകയാണ്. ഒന്നാം സ്ഥാനക്കാരായ താരങ്ങളോടല്ല, എക്കാലവും രണ്ടാം നമ്പർ താരങ്ങളോടാണ് തനിക്കിഷ്ടമെന്നും ധോണി പറഞ്ഞു.

‘‘എങ്ങനെയാണെന്ന് അറിയില്ല, എക്കാലത്തും ഞാൻ‌ രണ്ടാം സ്ഥാനക്കാരെ പിന്തുണയ്ക്കുന്നയാളാണ്. അത് ബോധപൂർവം സംഭവിക്കുന്നതല്ല. അറിയാതെ വന്നുപോകുന്നതാണ്. നോക്കൂ, ഞാൻ ആന്ദ്രെ ആഗസിയെ ഇഷ്ടപ്പെടുന്നയാളാണ്. അദ്ദേഹം ലോക രണ്ടാം സ്ഥാന താരമായിരുന്നു. സ്റ്റെഫി ഗ്രാഫും എൻ്റെ ഇഷ്ട താരമാണ്. അവരും രണ്ടാം നമ്പറായിരുന്നു. റാഫേൽ നദാലാണ് മറ്റൊരു രണ്ടാമൻ. അദ്ദേഹം പിന്നീട് ഒന്നാം നമ്പർ താരമായി എന്നത് വേറെ കാര്യം’ – ധോണി പറഞ്ഞു.

“അവസാന പോയിൻ്റ് വരെ വിട്ടുകൊടുക്കാതെ പൊരുതാനുള്ള വീര്യമാണ് നദാലിനെ വേറിട്ടുനിർത്തുന്നത്. മത്സരത്തിൻ്റെ അവസാന പോയിൻ്റിലും, തോൽവിയുടെ വക്കിലാണെങ്കിലും അദ്ദേഹം തൻ്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കും. അത് പ്രധാനപ്പെട്ട കാര്യമല്ലേ? ഫലം പ്രഖ്യാപിക്കുന്നതുവരെ വിട്ടുകൊടുക്കാതെ പൊരുതുന്നയാളാണ് നദാൽ. ഏതു സന്ദർഭത്തിലാണെങ്കിലും പുറത്തെടുക്കുന്ന ഈ അസാധാരണ പോരാട്ടവീര്യമാണ് നദാലിനെ എനിക്കു പ്രിയപ്പെട്ടവനാക്കുന്നത്” – ധോണി വിശദീകരിച്ചു.

ധോണിയുടെ പ്രതികരണം ആരാധകർ ഏറ്റെടുത്തു. സാധാരണ പ്രതികരണങ്ങൾ ഒന്നും നടത്താത്ത താരമാണ് മഹേന്ദ്രൻ സിംങ്ങ് ധോണി. എന്നാൽ നദാലിനോടുള്ള സ്നേഹവും പരിഗണയുമാണ് ധോണിയെ ഈ വെളിപ്പെടുത്തലിനു പ്രേരിപ്പിച്ചത്. ടെന്നീസ് ലോകത്തിനു വലിയ നഷ്ടമായിരിക്കും നദാലിൻ്റെ ഈ മടങ്ങി പോക്ക്, കളിമൺ കോർട്ടിലെ രാജകുമാരന് പകരക്കാരനായി ഇനി ആരും ടെന്നീസ് ലോകത്ത്‌ അവതരിക്കില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *