KeralaNews

വിജയദശമിയിൽ ആദ്യാക്ഷരമെഴുതി കുരുന്നുകൾ

വിജയദശമി ദിനത്തിൽ ആദ്യാക്ഷരമെഴുതി കുരുന്നുകൾ. കുഞ്ഞുങ്ങളെ ആദ്യമായി എഴുത്തിന് ഇരുത്തുന്ന വിദ്യാരംഭം വിജയ ദശമിയിലാണ്. കേരളത്തിൽ വിവിധ ആരാധനാലയങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും ഇന്ന് കുഞ്ഞുങ്ങളെ എഴുത്തിന് ഇരുത്തി. അറിവിൻറെ തെളിച്ചത്തിലേക്കുള്ള യാത്രയുടെ തുടക്കമാണ് ഇന്നത്തെ ദിവസം. നവരാത്രി ആഘോഷങ്ങളുടെ അവസാന ദിനം കൂടിയാണ് വിജയദശമി.

കേരളത്തിലെ ക്ഷേത്രങ്ങളിൽ നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കാനെത്തിയത്. പുലർച്ചെ മുതൽ തന്നെ ക്ഷേത്രങ്ങളിൽ നീണ്ട നിരയാണ് ഉള്ളത്. നന്മ തിന്മയെ ജയിക്കുന്ന ഓർമ്മ പുതുക്കൽ ആഘോഷം കൂടിയാണ് വിജയദശമി. വാദ്യ-നൃത്ത സംഗീത കലകൾക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്. വടക്കേ ഇന്ത്യയിൽ ഇത് രാവണനിഗ്രഹവുമായി ബന്ധപ്പെട്ട ആഘോഷമാണ്.

ദുർഗാദേവി മഹിഷാസുരനെ വധിച്ച് മോക്ഷം നൽകിയത് വിജയദശമി ദിനത്തിലാണ്. തിന്മയ്ക്കുമേൽ നന്മ നേടിയ വിജയം പ്രതീകാത്മകമായി ആഘോഷിക്കുന്നത് കൂടിയാണ് വിജയദശമി.

Leave a Reply

Your email address will not be published. Required fields are marked *