
റൂർക്കി : ഉത്തരാഖണ്ഡ് റെയിൽവേ പാളത്തിൽ ഗ്യാസ് സിലണ്ടർ കണ്ടെത്തി. ധൻദേ സ്റ്റേഷനിൽ കരസേനാ ഉപയോഗിച്ച് വരുന്ന ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റാണ് പാളത്തിൽ സിലണ്ടർ കണ്ടത്. സിലണ്ടർ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
കൃത്യസമയത്ത് ബ്രേക്ക് ചെയ്തതിനാൽ ഗുഡ്സ് ട്രെയിന് അപകടം ഒന്നും സംഭവിച്ചില്ല. ബംഗാൾ എൻജിനിയർ ഗ്രൂപ്പ് ആൻഡ് സെന്ററിന് അടുത്തായിയാണ് സിലണ്ടർ കിടന്നിരുന്നത്. സേന വാഹനങ്ങളും സൈനികരും സ്ഥിരമായി ഉപയോഗിക്കുന്ന പാളമാണ് ഇത്.
പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യ്തു. തുടർന്ന് പ്രാദേശിക പോലീസും റെയിൽവേ പോലീസും അന്വേഷണം ആരംഭിച്ചു. സിലണ്ടർ കണ്ടെത്തിയതിന് പരിസരത്തായി ആഞ്ച് കിലോമീറ്റർ ചുറ്റളവിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇന്ന് രാവിലെ 6.35ഓടെയാണ് BCNHL/32849 എന്ന ഗുഡ്സ് ട്രെയിൻ കടന്ന് പോകുമ്പോഴായിരുന്നു സംഭവം. ഇത് ആദ്യത്തെ സംഭവമല്ല ഇതിനും മുൻപും ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഗുജറാത്തിലെ സൂറത്തിൽ സമാന സംഭവം ശ്രദ്ധയിൽപ്പെട്ടത്. കഴിഞ്ഞ മാസം ഉത്തർ പ്രദേശിലെ കാൻപൂരിലെ ദേഹതിലും റെയിൽവേ പാളത്തിൽ നിന്ന് ഗ്യാസ് സിലണ്ടർ കണ്ടെത്തിയത്.