ആസാം: ആസാമില്‍ ഭൂചലനം. 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടി ല്ലെന്നത് ആശ്വാസകരമായ വാര്‍ത്തയാണ്. രാവിലെയാണ് ബ്രഹ്‌മപുത്രയുടെ വടക്കന്‍ തീരത്തുള്ള ഉദല്‍ഗുരി ജില്ലയില്‍ 15 കിലോമീറ്റര്‍ താഴ്ചയില്‍ ഭൂചലനം രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന്റെ കൃത്യമായ സ്ഥാനം ഗുവാഹത്തിയില്‍ നിന്ന് 105 കിലോമീറ്റര്‍ വടക്കും തേസ്പൂരില്‍ നിന്ന് 48 കിലോമീറ്റര്‍ പടിഞ്ഞാറും അസം-അരുണാചല്‍ പ്രദേശ് അതിര്‍ത്തിക്കടുത്താണെന്നാണ് കണ്ടെത്തിയത്. ഉദയഗിരിയിലാണ് ഭൂചലനം രേഖപ്പെടുത്തിയതെങ്കിലും സമീപ പ്രദേശങ്ങളായ ദരാംഗ്, തമുല്‍പൂര്‍, സോണിത്പൂര്‍, കാംരൂപ്, ബിശ്വനാഥ് ജില്ലകളിലും കുലുക്കം അനുഭവപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. ബ്രഹ്‌മപുത്രയുടെ തെക്കന്‍ തീരത്തുള്ള കാംരൂപ് മെട്രോപൊളിറ്റന്‍, മോറിഗാവ്, നാഗോണ്‍ ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.