ഇതാണ് വില്ലൻ, അർജുന്റെ കട്ട വില്ലനിസം !

ബിഗ് ബോസ് മലയാളം സീസൺ സിക്സ് കഴിഞ്ഞിട്ട് മാസങ്ങൾ പിന്നിടുകയാണ്. എന്നാൽ സീസൺ സിക്സിലെ മത്സരാർത്ഥികളെ പറ്റിയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ താരങ്ങളായിരുന്നു അർജുനും ശ്രീതുവും. താരങ്ങളുടെ ഓരോ വിശേഷങ്ങളും അത്തരത്തിലാണ് ആരാധകർ കൊണ്ടാടുന്നത്.

ഇപ്പോഴിതാ, ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് അർജുനും ശ്രീതുവും ഒന്നിക്കുന്ന scented murders ന്റെ ഫസ്റ്റ് പാർട്ട് പുറത്തുവന്നിരിക്കുകയാണ്. ഈ പരസ്യത്തിന്റെ ബി ടി എസ്, ടീസറും പുറത്തുവന്നതുമുതൽ തന്നെ ആരാധകർ ഏറെ ആവേശത്തിലായിരുന്നു. ഒടുവിൽ parfumix_by_alhajis എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഫസ്റ്റ് പാർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ബാർബേറിയൻ ബംഗ്ലാവിൽ പോലീസ് എത്തിയപ്പോൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ ഒരു പെൺകുട്ടിയെ കാണപ്പെട്ടു എന്ന് ശ്രീതു പറയുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. scented murders എന്ന ഒരു ബുക്കും ശ്രീതുവിന്റെ കയ്യിൽ ഇരിക്കുന്നുണ്ട്. അത് നോക്കിയാണ് ശ്രീതു ബാക്കിയുള്ളവരോട് കഥ പറയുന്നത്.

മഴ പെയ്യുന്ന ഒരു രാത്രിയാണ് പശ്ചാത്തലമായി നമുക്ക് വിഡിയോയിൽ കാണുവാൻ സാധിക്കുന്നത്. അതേസമയം, കറന്റ് കൂടി ഇല്ലാത്തതിനാൽ ശ്രീതുപറയുന്ന കഥ കേട്ട് മറ്റുള്ളവർ പേടിക്കുന്നുമുണ്ട്. കാരണം ശ്രീതു അത്തരത്തിലുള്ള ഒരു പ്രേത കഥയാണ് കൂട്ടുകാരോട് പങ്കുവയ്ക്കുന്നത്. അതേസമയം, ശ്രീതുവും കൂട്ടരും സംസാരിക്കുന്നതിനിടയിലാണ് പെട്ടെന്ന് കറന്റ് വരുന്നതും ശ്രീതു കഥ തുടരുന്നതും. ശ്രീതു പറയുന്ന കഥ പക്കാ ഒരു ഹൊറർ മോഡിലുള്ളത് തന്നെയാണ്.

ശ്രീതു കഥപറഞ്ഞുകൊണ്ടിരിക്കെ കഥയിൽ പറയുന്നത് പോലെ ഒരാൾ നിഗൂഢതകൾ നിറച്ച് ഒരു ട്രോളി ബാഗുമായി നടന്നു പോകുന്നതും വിഡിയോയിൽ കാണിക്കുന്നുണ്ട്. അത് അർജുനനെന്നത് വിഡിയോയിൽ നിന്നും വ്യക്തമാണ്. തുടർന്ന് ശ്രീതു കഥ ഏകദേശം പറഞ്ഞു തീരുന്നതും ആരോ വാതിലിൽ മുട്ടുന്നതായും വിഡിയോയിൽ കാണിക്കുന്നു. എന്നാൽ വാതിലിനടുത്തെത്തുമ്പോൾ പെർഫ്യൂമിന്റെ മണം വരുകയും തുറന്ന് വാതിൽ തുറക്കുമ്പോൾ കട്ട വില്ലനിസവുമായി നിൽക്കുന്ന അർജുനെയുമാണ് കാണുവാൻ സാധിക്കുന്നത്. അർജുനെ കാണിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

അതേസമയം, ശ്രീതു തനി മലയാളത്തിലാണ് വിഡിയോയിൽ ഉടനീളം സംസാരിക്കുന്നത് എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്. അർജുൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് റസൂൽ എന്നും ശ്രീതു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സാറ എന്നുമാണ് വിഡിയോയിൽ നിന്നും മനസിലാക്കുവാൻ സാധിക്കുന്നത്. പ്ലസ് വൺ മുതൽ ശ്രീതുവും അർജുനും പ്രണയത്തിലായിരുന്നു എന്നും വിഡിയോയിൽ പറയുന്നുണ്ട്. എന്തായാലും നിഗൂഢതകൾ നിറച്ച ഒരു പരസ്യം തന്നെയാണ് പുറത്തുവരുന്നതെന്നു വ്യക്തം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments