ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ‘മൊളഞ്ഞി’ കാൻസിൽ

ചക്കയരക്ക് പോലെ ഇഴുകി ചേർന്ന ബന്ധങ്ങളുടെ കഥയാണ് 'മൊളഞ്ഞി' ചർച്ച ചെയ്യുന്നത്.

Molanji Cannes

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ‘മൊളഞ്ഞി’ എന്ന ഹ്രസ്വ ചിത്രം കാൻ വേൾഡ് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തു. മഹേഷ് എസ് മധു സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് കാൻസിൽ സെലക്ഷൻ നേടിയത്. ഫീച്ചർ ഫിലിം, ഡോക്യൂമെൻറ്ററി, ആനിമേറ്റഡ് ഫിലിം, സീരിസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളുള്ള കാൻസിൽ ഹ്രസ്വ ചിത്ര വിഭാഗത്തിലേക്കാണ് ‘മൊളഞ്ഞി’ തിരഞ്ഞെടുക്കപ്പെട്ടത്. സെമിഫൈനലിൽ തിരഞ്ഞെടുക്കപ്പെട്ട ചിത്രം ഫൈനലിൽ ഉണ്ടായേക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എല്ലാ മാസവും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും കലാമൂല്യമുള്ള സിനിമകൾ കാൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കാറുണ്ട്.

ഫാർമേഴ്‌സ് ഷെയർ പ്രൊഡക്‌ഷൻ നിർമ്മിച്ച ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത് സംവിധായകൻ മഹേഷ് മധുവും ശർമിൾ ശിവരാമനും ചേർന്നാണ്. ഫാർമേഴ്‌സ് ഷെയറിൻ്റെ ബാനറിൽ വിജയ് ഗോവിന്ദ് നാഥും ആബ്രുസ് കൂലിയത്തുമാണ് നിർമ്മാണം. മൃദുൽ എസ് ഛായാഗ്രഹണവും, ഗോപാൽ സുധാകർ ചിത്രസംയോജനവും നിർവഹിച്ച ഹ്രസ്വ ചിത്രത്തിന് സംഗീതം ഒരുക്കിയിയത് വൈശാഖ് സോമനാഥാണ്. സിങ്ക് സൗണ്ട് എൽദോസ് ഐസക്ക്, സൗണ്ട് ഡിസൈൻ & മിക്സിംഗ് സഞ്ജു മോഹൻ, പ്രൊഡക്ഷൻ ഡിസൈൻ റാഷിദ് അഹമ്മദ്, അമൽ സേവിയർ, മേക്കപ്പ് സിമി മേരി, കളറിങ് രവിശങ്കർ എന്നിവർ നിർവ്വഹിച്ചു.

നാല് സഹോദരിമാർ കുടുംബത്തിലെ ഒരടിയന്തര ഘട്ടത്തിൽ ഒന്നിച്ച് കൂടുകയും കുട്ടിക്കാല ഓർമ്മകളിലൂടെ സഞ്ചരിക്കുന്നതുമാണ് ചിത്രത്തിൻ്റെ ഇതിവ്യത്തം. ‘ചക്കയരക്ക്’ പോലെ ഇഴുകി ചേർന്ന ബന്ധങ്ങളുടെ കഥയാണ് ‘മൊളഞ്ഞി’ ചർച്ച ചെയ്യുന്നത്. കേരളത്തിലെ ഗ്രാമീണ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്ന ചിത്രം ഇതിനകം തന്നെ നിരൂപക പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്.

‘മൊളഞ്ഞി’യുടെ ട്രെയ്‌ലർ സിനിമാ പ്രാന്തൻ എന്ന യൂട്യൂബ് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ട്രൈലറിൻ്റെ ലിങ്കും പോസ്റ്ററും ഉൾപ്പെടെ ലിജോ ജോസ് പെല്ലിശ്ശേരി സമൂഹ മാധ്യമമായ ഫേസ്ബുക്കിലും പങ്കുവെച്ചിരുന്നു.

ട്രെയ്‌ലർ ലിങ്ക് ചുവടെ;

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments