മയിൽ ഒരു ശല്യ ജീവി ! നിയമസഭയിൽ പൊരിഞ്ഞ ചർച്ച

കു​റു​ക്കോ​ളി മൊ​യ്തീ​ന്‍റെ വീ​ടി​ന്‍റെ മു​റ്റ​ത്ത്​ ഒ​രു​ദി​വ​സം രാ​വി​ലെ നോ​ക്കു​മ്പോ​ൾ നാ​ല്​ മ​യി​ലു​ക​ൾ പീ​ലി വി​ട​ർ​ത്തി നൃ​ത്തം​ചെ​യ്യു​ന്നു. എ​ൽ​ദോ​സ്​ കു​ന്ന​പ്പ​ള്ളി​യു​ടെ സ്വ​കാ​ര്യ ബി​ല്ലി​ൽ ഇ​ട​പെ​ട്ട്​ മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ വി​വ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ മ​യി​ലു​ക​ളു​ടെ ചേ​തോ​ഹ​ര ദൃ​ശ്യം കു​റു​ക്കോ​ളി വി​വ​രി​ച്ച​ത്.

എന്നാൽ മ​യി​ലു​ക​ളൊ​​ക്കെ വ​ന്നാ​ൽ കാ​ണാ​ൻ ന​ല്ല ഭം​ഗി​യൊ​ക്കെ​യാ​ണ്. നാ​യ്ക്ക​ൾ വ​ന്നാ​ൽ അ​ങ്ങ​നെ​യ​ല്ലെന്നാണ്​ എ​ൽ​ദോ​സിന്റെ​ ഓർമപ്പെടുത്തൽ. മ​യി​ലു​ക​ളൊ​ക്കെ കു​റു​ക്കോ​ളി​യെ പോ​ലെ മാ​ന്യ​രാ​യ മ​നു​ഷ്യ​രു​ടെ വീ​ട്ടി​ലൊ​ക്കെ​യേ വ​രു​ക​യു​ള്ളൂ​വെ​ന്ന്​ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ഷം. കാ​ണാ​ൻ ന​ല്ല​താ​ണെ​ങ്കി​ൽ കു​ഴ​പ്പ​മി​ല്ലെ​ന്നാ​ണോ എ​ന്നാ​യി കാ​ന​ത്തി​ൽ ജ​മീ​ല.

എന്നാൽ കാ​ണാ​ൻ ന​ല്ല​തോ ചീ​ത്ത​യോ എ​ന്ന​ത​ല്ല ക​ടി​കൊ​ള്ളു​ന്ന​താ​ണ്​ പ്ര​ശ്ന​മെ​ന്ന്​ എ​ൽ​ദോ​സും. സ്വ​കാ​ര്യ ബി​ല്ലു​ക​ളു​ടെ ദി​ന​ത്തി​ൽ നാ​യ്ക്ക​ളെ സം​ര​ക്ഷി​ക്കാ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന സ്വ​കാ​ര്യ ബി​ല്ലി​ൽ സ​ജീ​വ ഇ​ട​പെ​ട​ലാ​യി​രു​ന്നു ഇന്നലെ നടന്നത്. തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഷെ​ൽ​ട്ട​ർ ഒ​രു​ക്ക​ണം. ഇ​വി​ടെ​നി​ന്ന് ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് നാ​യ്ക്ക​ളെ ദ​ത്തെ​ടു​ക്കാം. എ​ൽ​ദോ​സി​ന്‍റെ മാ​ന​സി​ക വി​ഷ​മം മ​ന​സ്സി​ലാ​ക്കി ശ്രീ​നി​ജ​ൻ ഇങ്ങനെ ആ​ശ്വാ​സ​വാ​ക്കു​മാ​യെ​ത്തി. തെ​രു​വി​ൽ​നി​ന്ന് താ​ൻ ര​ണ്ട് നാ​യ്ക്ക​ളെ ദ​ത്തെ​ടു​ത്തെ​ന്നും അ​വ​ക്ക്​ ബോ​ൾ​ട്ടും ലി​ല്ലി​ക്കു​ട്ടി​യു​മെ​ന്ന് പേ​രി​ട്ടെ​ന്നും ശ്രീ​നി​ജ​ൻ.

എ​ൽ​ദോ​സി​ന്‍റെ സ്വ​കാ​ര്യ ബി​ല്ലി​ൽ ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ മൃ​ഗ​ങ്ങ​ൾ എ​ന്ന​തി​ന് പ​ക​രം പൊ​തു​ശ​ല്യ​മാ​യ മൃ​ഗ​ങ്ങ​ൾ എ​ന്ന്​ മാ​റ്റ​ണ​മെ​ന്നാ​യി​രു​ന്നു കെ.​ഡി. പ്ര​സേ​ന​ന്‍റെ നി​ർ​ദേ​ശം. പ്ര​സേ​ന​നും വോ​ട്ട​ർ​ക്കും തോ​ന്നാ​ത്ത ബു​ദ്ധി അ​പ്പോ​ൾ ത​ന്നെ എ​ൽ​ദോ​സി​ന്‍റെ ത​ല​യി​ലു​ദി​ച്ചു. പൊ​ലീ​സൊ​ന്നും വേ​ണ്ട, ചെ​രു​പ്പ് വീ​ട്ടി​ന​ക​ത്തി​ട്ടാ​ൽ തീ​രു​ന്ന പ്ര​ശ്ന​മേ​യു​ള്ളൂ അത്രേ. അതെന്നെ…

എന്നാൽ നാ​യ്ക്ക​ൾ ഇ​ത്ര​യൊ​ക്കെ ശ​ല്യ​മു​ണ്ടാ​ക്കു​മ്പോ​ൾ എ​ന്തു​കൊ​ണ്ട് അ​വ​യെ ഭ​ക്ഷ​ണ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന നാ​ഗാ​ലാ​ന്‍റി​ലേ​ക്കും കൊ​റി​യ​യി​ലേ​ക്കും ക​യ​റ്റി അ​യ​ച്ചൂ​ടേ എ​ന്ന ആ​ശ​യം ടൈ​സ​ൺ മാ​സ്റ്റ​ർ തെ​ളി​ച്ച്​ പ​റ​യാ​തെ മു​ന്നോ​ട്ട്​ വെ​ച്ചു. എന്തായാലും, നി​ല​വി​ലെ നി​യ​മം മ​തി​യാ​കു​മെ​ന്ന്​ മ​ന്ത്രി​മാ​ർ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ തു​ട​ർ​ച​ർ​ച്ച​ക്കാ​യി ബി​ൽ മാ​റ്റി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments