ഗുജറാത്ത്; ഗുജറാത്തില്‍ ഫാക്ടറിയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒന്‍പതു തൊഴിലാളികള്‍ മരണപ്പെട്ടു. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ കാഡി ടൗണിന് സമീപം ജസല്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്ത് ടാങ്കിനായി 16 അടി താഴ്ചയുള്ള കുഴി കുഴിച്ചിരുന്നു. മണ്ണിടിഞ്ഞപ്പോള്‍ കുഴിയില്‍ വീണാണ് ഒന്‍പത് തൊഴിലാളികളും മരണപ്പെട്ടത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പത് തൊഴിലാളികളാണ് മരിച്ചത്.സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവം നടന്ന ഉടന്‍ തന്നെ കാഡി സ്‌റ്റേഷന്‍ പോലീസും മറ്റ് തൊഴിലാളികളും അഗ്നിശമന സേനയും എത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. രണ്ട് മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം നീണ്ടു. മണ്ണില്‍ പുതഞ്ഞുപോയ മൃതദേഹങ്ങള്‍ ഏറെ പണിപെട്ടാണ് പുറത്തെടുത്തത്. മരിച്ചവരില്‍ ഭൂരിഭാഗവും ദഹോദില്‍ നിന്നുള്ളവരാണ്. മൂന്ന് പേര്‍ രാജസ്ഥാനില്‍ നിന്നുള്ളവരുമാണ്. മരണപ്പെട്ടവരെല്ലാം തന്നെ 20-30 നും മധ്യേ പ്രായമുള്ളവരാണ്.
സ്റ്റീലിനോക്സ് സ്റ്റെയിന്‍ലെസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥലത്താണ് ഇവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. ഈ സംഭവം അങ്ങേയറ്റം ദുഃഖകരമാണ്. അപകടത്തില്‍ മരിച്ച ഓരോ വ്യക്തിയുടെയും കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് നിന്ന് 2 ലക്ഷം രൂപ ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.