സിനിമയില്‍ ഇളയദളപതി വിജയ്‌യുടെ മികച്ച ജോഡി ആരാണെന്ന് ചോദിച്ചാൽ അതിന് ഒരുത്തരമേയുള്ളു. തെന്നിന്ത്യൻ താരറാണി തൃഷ. ഒരുമിച്ച സിനിമകളിലെല്ലാം അത്തരത്തിലുള്ള കെമിസ്ട്രിയായിരുന്നു പ്രേക്ഷകർ കണ്ടത്. കൂടാതെ നാല്‍പത്തിയൊന്നാം വയസ്സിലും തൃഷ എങ്ങനെ തന്റെ സൗന്ദര്യം നിലനിര്‍ത്തുന്നു എന്നത് ആരാധർക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. എന്നാൽ ഇപ്പോൾ മറ്റൊരു ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്.
തൃഷയോട് ചോദിക്കുന്ന ചോദ്യം സത്യത്തിൽ ചോദിക്കേണ്ടത് വിജയ്‌യുടെ ഭാര്യയോടാണെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴും വിവാഹം കഴിക്കാതെ കരിയറിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന തൃഷയ്ക്ക് സൗന്ദര്യം നിലനിര്‍ത്തുക എന്നത് അത്ര പ്രയാസമുള്ള ഒന്നല്ല. എന്നാൽ സംഗീത വിജയ്‌യുടെ കാര്യം അങ്ങനെയല്ല. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് സംഗീത.
സംഗീതയുടെയും വിജയ്‍യുടെയും മൂത്തമകന്‍ ജെയ്‌സണ്‍ സഞ്ജയ്ക്ക് 24 വയസ്സായി. കൂടാതെ മകള്‍ ദിവ്യ സാഷയ്ക്ക് 19 വയസ്സും. അതിനാൽ തന്നെ 24 ഉം 19 വയസ്സുള്ള മക്കളുടെ അമ്മയാണ് സംഗീതയെന്ന് കണ്ടാല്‍ പറയുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.