Cinema

കന്നഡ സംവിധായകനും നടനുമായ ഗുരുപ്രസാദിൻ്റെ മൃതദേഹം വീട്ടിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തി

ബെംഗളൂരു: കന്നഡ സംവിധായകന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. പ്രമുഖ നടനും സംവിധായകനുമായ ഗുരുപ്രസാദിന്റെ മൃതദേഹമാണ് ബാംഗ്ലൂരുവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മാതാ’, ‘എഡേലു മഞ്ജുനാഥ’, ‘ഡയറക്ടേഴ്സ് സ്‌പെഷ്യല്‍’ തുടങ്ങിയ കന്നഡയിലെ പ്രശംസ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെതാണ്.

ഇദ്ദേഹത്തിന്‍രെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് സമീപ വാസികള്‍ പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസ് പരിശോധിച്ചപ്പോള്‍ മരണപ്പെട്ട നിലയില്‍ ഇദ്ദേഹത്തെ കാണുകയുമായിരുന്നു. 52കാരനായ ഗുരുപ്രസാദ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹം മരണപ്പെട്ടത്.

ഡ്രോയിംഗ് റൂമിലാണ് നടന്‍ തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ കുറച്ച് രൂക്ഷമായിരുന്നുവെന്നും പലര്‍ക്കും ഇദ്ദേഹം കടം കൊടുക്കാനുണ്ടായിരുന്നുവെന്നുമാണ് പോലീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിന്‍രെ മാനസികാ സമ്മര്‍ദമാകാം ഇത്തരമൊരു മരണം തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *