മലയാളത്തിൽ നിന്ന് തമിഴ് സിനിമ ലോകത്തേക്ക് ചേക്കേറിയ താരമാണ് ഓവിയ. തമിഴ് ബിഗ്‌ബോസിലും പങ്കെടുത്തിട്ടുള്ള താരത്തിന്റെ ഒരു സ്വകാര്യ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ വൈറലാകുന്നത്. വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ നിരവധി ചർച്ചകൾക്കാണ് ഇപ്പോൾ വഴിയൊരുക്കിയിരിക്കുന്നത്.
അതേസമയം, ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഓവിയയുടേതായി പ്രചരിക്കുന്നത് ഡീപ് ഫേക്ക് വീഡിയോ ആണെന്നും റിപ്പോർട്ടുണ്ട്. ഓവിയയുടെ ’90 Ml’ എന്ന സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. എന്നാൽ ഇങ്ങനെ ഫേക്ക് ആയ വിഡിയോകൾ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഓവിയയുടെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.