
ന്യൂഡല്‍ഹി: ഹരിയാനയിലെ പുതിയ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കൈപിടിച്ചു കയറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തുന്നു. മോദിക്ക് പിന്നാലെ അമിത് ഷായും മറ്റ് ബിജെപി നേതാക്കളും ചടങ്ങിലുണ്ടാകുമെന്നാണ് സൂചന. മൂന്നാമതും താമര വിരിയിച്ചിരിക്കുകയാണ് ഹരിയാന. എക്‌സിറ്റ് ഫലങ്ങളെയെല്ലാം നിഷ്്പ്രഭമാക്കുന്ന ഫലമാണ് കഴിഞ്ഞ ദിവസം ഹരിയാനയില്‍ നിന്ന് പുറത്ത് വന്നത്.
ഇത്തവണ ഹരിയാനയില്‍ ബിജെപി ജയിച്ചാല്‍ നയാബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കുമെന്നത് നേരത്തെ തന്നെ ബിജെപി സൂചിപ്പിച്ചിരുന്നു. ഒക്ടോബര്‍ 17ന് രാവിലെ 10നാണ് ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്യു മെന്ന് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചതിന് ശേഷമാണ് നയാബ് എത്തുന്നത്. പാര്‍ട്ടിയുടെ വന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു സെയ്‌നി.