CinemaNews

അമൽ നീരദിന്റെ കോമഡി ടൈമിംഗ് അടിപൊളിയാണ് : നടൻ ഷറഫുദ്ദീൻ

മലയാള സിനിമയിലെ പ്രമുഖ സംവിധായകനാണ് അമൽ നീരദ്. ഓരോ ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി പ്രഖ്യാപിക്കുമ്പോഴും വളരെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. ബോഗയ്‌ന്‍വില്ലയാണ് അദ്ദേഹത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. സിനിമയുടെ പാട്ടുകളും പോസ്റ്ററുമെല്ലാം തന്നെ ഇതിനോടകം വൈറലായിട്ടുണ്ട്.

എന്നാൽ അമൽ നീരദ് പൊതുവെ സീരിയസ് വിഷയങ്ങളാണ് സിനിമയിൽ പറയുകയെന്ന് പരക്കെ സംസാരമുണ്ട്. എന്നാൽ അമൽ നീരദ് സിനിമകളിൽ വല്ലപ്പോഴുമായി വന്നു പോകുന്ന കോമഡി സീനുകൾ സൂപ്പർ ഹിറ്റാണ്. ബിഗ് ബിയിലെ ഇന്നസെന്റിന്റെ കോമഡിയും ബാച്‌ലർ പാർട്ടിയിലെ രംഗങ്ങളും ഇതിന് ഉദാഹരണം മാത്രം. ഇപ്പോഴിതാ, അമൽ നീരദിന്റെ തമാശകളെപ്പറ്റി ബോഗയ്‌ന്‍വില്ലയിലെ താരങ്ങൾ പങ്കുവയ്ക്കുകയാണ്.

അടിപൊളി കോമഡി ടൈമിംഗ് ആണ് അമൽ നീരദിനെന്ന അഭിപ്രായം ഒരേസ്വരത്തിലാണ് അഭിനേതാക്കളായ സിന്ദ്രയും ഷറഫുദ്ദീനും പങ്കുവെച്ചത്. അഭിനേതാക്കളെ കൊണ്ട് കോമഡി രംഗം ചിത്രീകരിച്ചതിനു ശേഷം അത് കണ്ട് ആസ്വദിക്കുന്ന ഒരാൾ കൂടിയാണ് അമൽ നീരദ്. വരത്തനിൽ ഷോബി തിലകൻ ‘അവൻ വല്ല ടെററിസ്റ്റ് മറ്റോ ആണ് ഓടിക്കോ’ എന്ന് പറയുന്ന ഒരു രംഗം ഉണ്ട്. അത് അവിടെ നിന്ന് അപ്പോൾ ഉണ്ടായതാണ്. ഇത് ചിത്രീകരിച്ച ശേഷം അമൽ നീരദ് തുടർച്ചയായി കണ്ട് ചിരിക്കുമായിരുന്നുവെന്ന് ഷറഫുദ്ദീൻ പറയുന്നു. ബോഗയ്‌ന്‍വില്ലയിലും ഇത്തരം ചെറിയ കോമഡി സീനുകൾ ഉണ്ടെന്ന് ശ്രിന്ദ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *