എലികള്‍ കൊലക്കേസ് തെളിവുകള്‍ നശിപ്പിച്ചു. വിചിത്ര വാദവുമായി പോലീസ്

ഇന്‍ഡോര്‍: കൊലപാതക കേസിന്‍രെ തെളിവുകള്‍ എലികള്‍ നശിപ്പിച്ചുവെന്ന് പോലീസ്. കൊലക്കേസിലെ പ്രതിയുടെ ജാമ്യ അപേക്ഷ പരിഗണക്കവെയാണ് വിചിത്ര വാദവുമായി പോലീസ് കോടതിയിലെത്തിയത്. ഭോപ്പാലിലെ ഇന്‍ഡോറിലാണ് സംഭവം. ഓഗസ്റ്റില്‍ കേസിലെ പ്രതി സ്വന്തം ഭാര്യയെ മര്‍ദിക്കുകയും കൊല്ലുകയും ചെയ്തിരുന്നു. ഭര്‍ത്താവിന്‍രെ ജാമ്യപേക്ഷ പുരോഗമിക്കവെയാണ് പോലീസിന്‍രെ നിഷ്‌ക്രിയത്വം വെളിപ്പെടുത്തുന്ന സംഭവം പുറത്ത് വന്നത്.2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ താഹിറയെ വടികൊണ്ട് അടിച്ച് തലയ്ക്കും കൈയ്ക്കും നട്ടെല്ലിനും പരിക്കേല്‍പ്പിച്ചിരുന്നു ഭര്‍ത്താവായിരുന്ന പ്രതി അന്‍സാര്‍. പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ താഹിറ മരണപ്പെട്ടു. കേസില്‍ പ്രതിയായ അന്‍സാറിനെ ജയിലില്‍ അടച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതി ജാമ്യത്തിന് അപേക്ഷിച്ചു.

കോടതിയില്‍ വാദിക്കുമ്പോള്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയ ജഡ്ജി പോലീസിനോട് ചോദ്യം ചോദിക്കുകയും അപ്പോഴാണ് ഇരയുടെ ആന്തരികാവയവങ്ങളുടെ തെളിവുകള്‍ ഉള്‍പ്പടെ 28 തെളിവുകള്‍ മഴക്കാലത്ത് സ്റ്റേഷനില്‍ കടന്ന് കൂടിയ എലികള്‍ നശിപ്പിച്ചുവെന്ന് പോലീസ് വ്യക്തമാക്കിയത്. അന്വേഷണത്തില്‍ പിടിച്ചെടുത്ത വസ്തുക്കള്‍ സംരക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ കണക്കിലെടുക്കേണ്ടതായിരുന്നു വെന്നും ഇത് പോലീസിന്‍രെ ഉത്തരവാദിത്വമില്ലായ്മയാണെന്നും ഇനി ഇതുപോലെ ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് സുബോധ് അഭ്യങ്കര്‍ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments