NationalPolitics

‘ബംഗ്ലാവ് അതിഷിക്ക് തന്നെ’. ഒഴിപ്പിക്കലിന് ശേഷം വീണ്ടും ഔദ്യോഗിക വസതിയിലേക്ക് ഡല്‍ഹി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയെ ഔദ്യോഗിക വസതിയില്‍ നിന്ന് ബിജെപി പുറത്താക്കിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്.സിവില്‍ ലൈനിലെ 6, ഫ്‌ലാഗ്സ്റ്റാഫ് റോഡ് ബംഗ്ലാവ് ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്ക് പൊതുമരാമത്ത് ഔപചാരികമായി അനുവദിച്ചു. ഒഴിപ്പിക്കലിന് രണ്ട് ദിവസത്തിന് ശേഷമാണ് ബംഗ്ലാവ് അനുവദിക്കുന്നത് പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) നല്‍കിയ ഓഫര്‍ ലെറ്ററില്‍ സിവില്‍ ലൈനിലെ ബംഗ്ലാവ് അതിഷിക്ക് നല്‍കിയെന്ന് അറിയിച്ചു.

മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഈ മാസം ആദ്യം ബംഗ്ലാവ് ഒഴിഞ്ഞതു മുതല്‍ ആം ആദ്മി പാര്‍ട്ടി (എഎപി), ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി), എല്‍ജി ഓഫീസ് എന്നിവ ഉള്‍പ്പെടുന്ന തീവ്രമായ തര്‍ക്കത്തിന്റെ കേന്ദ്രമായിരുന്നു ഈ ബംഗ്ലാവ്. കഴിഞ്ഞ ദിവസമാണ് അതിഷിയെ ബലമായി വസതി ഒഴിപ്പിച്ചത്. ഇത് ബിജെപിയുടെ നാടകമാണെന്നും ബിജെപിക്ക് ഭരണം പിടിക്കാനാവില്ല. മുഖ്യമന്ത്രിയുടെ ബംഗ്ലാവേ പിടിച്ചെടുക്കാനാകുകയുള്ളുവെന്നും ഞങ്ങള്‍ ജീവിക്കുന്നത് ജനഹൃദയങ്ങളിലാണെന്നും അതിഷി വാദിച്ചിരുന്നു.

തുടര്‍ന്ന് മറ്റൊരിടത്തേയ്ക്ക് അതിഷി താമസവും മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം തന്‍രെ സാധനങ്ങള്‍ പായ്ക്ക് ചെയ്ത പെട്ടികളുടെ നടുവില്‍ ഒരു സോഫയിലിരുന്ന് അതിഷി തന്‍രെ ഫയലുകള്‍ നോക്കുന്ന ചിത്രം പുറത്ത് വിട്ടിരുന്നു. ഇതിന് ശേഷമാണ് വീണ്ടും ബംഗ്ലാവ് തിരികെ അതിഷിക്ക് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *