നബാർഡിൽ അവസരം; യോഗ്യത പത്താം ക്ലാസ്

അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 5 ആണ്.

NABARD

കൊച്ചി: നബാർഡിൽ ജോലിക്കായി ആഗ്രഹിക്കുന്നവർക്ക് ഇതാ അവസരം. കീഴിൽ പത്താം ക്ലാസ് പാസായവർക്ക് നബാർഡിൽ കേരളത്തിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഇപ്പോൾ ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

മിനിമം പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് കേരളത്തിലെ നബാർഡ് ബാങ്കുകളിൽ ഓഫീസ് അറ്റൻഡർ പോസ്റ്റിലായി മൊത്തം 108 ഒഴിവുകൾ ഉണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ ആയി 2024 ഒക്ടോബർ 21 വരെ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 5 ആണ്.

അപേക്ഷകർ 2024 ഒക്ടോബർ 1 – ന് 18 – നും 30 – നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ അപേക്ഷ ഫീസ് 500 രൂപയും 50 രൂപ ഇന്റ്‌റിമേഷൻ ചാർജും നൽകണം. എസ് സി, എസ്ടി, പി ഡബ്ല്യു ബി ഡി, ഇ എക്സ് എസ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾ 50 രൂപ ഇന്റ്‌റിമേഷൻ ചാർജ് മാത്രം നൽകിയാൽ മതി. എസ്എസ്എൽസി പാസായവർ മാത്രം അപേക്ഷ സമർപ്പിക്കുക.

www.nabard.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ഹോം പേജിലെ കരിയർ നോട്ടീസ് ടാബിൽ ക്ലിക്ക് ചെയ്ത് ഓഫീസ് അറ്റൻഡന്റ് അപേക്ഷാ ലിങ്ക് കണ്ടെത്തുക. ശേഷം ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്ത് ഫോം ശരിയായി പൂരിപ്പിക്കുക. പേയ്‌മെന്റ് നടത്തി സബ്മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments