ഇംഗ്ലീഷ് കൊടുമുടി കയറി ഹാരി ബ്രൂക്കും ജോ റൂട്ടും: പാക്കിസ്താനെ തകർത്തെറിഞ്ഞ് ചരിത്ര വിജയം

ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും വലിയ കൂട്ടുകെട്ട് കൂടിയാണ് പിറന്നത്. 1957-ൽ ബിർമിങ്ഹാമിൽ വെസ്റ്റിൻഡീസിനെതിരെ കോളിൻ കൗഡ്രെ-പീറ്റർ സഖ്യം അടിച്ചെടുത്ത 411 റൺസിൻ്റെ റെക്കോഡാണ് ഇരുവരും ചേർന്ന് തിരുത്തിയത്.

joe and brook patnership

പലതരം ബാറ്റിങ്ങും ബോളിങ്ങും ക്രിക്കറ്റ് മൈതാനങ്ങൾ കണ്ടറിഞ്ഞതാണ് എന്നാൽ ഇത് ബ്രൂക്ക് ആൻഡ് ജോ സ്റ്റൈൽ പോരാട്ടമായിരുന്നു. അടിയോടടി തുടർന്ന ഒരു ക്രിക്കറ്റ് മാച്ചിൽ ചരിത്രം പോലും തലകുനിച്ചുനിന്നു. പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ട്രിപ്പ്ൾ സെഞ്ച്വറിയുമായി ഹാരി ബ്രൂക്കും ഇരട്ട സെഞ്ച്വറിയുമായി ജോ റൂട്ടും നിറഞ്ഞാടിയപ്പോൾ വഴിമാറിയത് ക്രിക്കറ്റ് ചരിത്രത്തിലെ നിരവധി റെക്കോഡുകൾ.

ഇരുവരും ചേർന്നുള്ള സഖ്യം നാലാം വിക്കറ്റിൽ അടിച്ചുകൂട്ടിയത് 522 പന്തിൽ 454 റൺസാണ്. 1877-ൽ തുടങ്ങിയ ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാലാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 2015-ൽ വെസ്റ്റിൻഡീസിനെതിരെ ഓസ്ട്രേലിയയുടെ ആദം വോക്സും ഷോൺ മാർഷും ചേർന്ന് നേടിയ 449 റൺസിൻ്റെ റെക്കോഡാണ് തകർത്തത്.

ബ്രൂക്ക്-ജോ കൂട്ടുകെട്ട്

എവേ മത്സരത്തിലെ ഏതൊരു വിക്കറ്റിലെയും മികച്ച പാട്ണർഷിപ്പ് കൂടിയാണ് ടെസ്റ്റിൽ പിറന്നത്. 1934-ൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ നേടിയ 451 റൺസിൻ്റെ റെക്കോഡാണ് ഹാരി ബ്രൂക്ക്-ജോ റൂട്ട് സഖ്യം മറികടന്നത്. 2006ൽ ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്കയുടെ കുമാർ സംഗക്കാരയും ​മഹേല ജയവർധനെയും ചേർന്നെടുത്ത 624 റൺസാണ് ഏതൊരു വിക്കറ്റിലെയും ഉയർന്ന പാട്ണർഷിപ്പ്.

1997-ൽ ഇന്ത്യക്കെതിരെ ശ്രീലങ്കയുടെ സനത് ജയസൂര്യയും റോഷൻ മഹാനാമയും ചേർന്ന് നേടിയ 576 റൺസ് രണ്ടാമതുള്ളപ്പോൾ, 1999-ൽ ന്യൂസിലാൻഡിൻ്റെ മാർട്ടിൻ ക്രോയും ആൻഡ്രൂ ജോൺസും ചേർന്ന് നേടിയ 467 റൺസ് കൂട്ടുകെട്ടാണ് മൂന്നാമത്. ഇവർക്ക് പിന്നിലാണ് ഇനി ജോ റൂട്ട്-ഹാരി ബ്രൂക് സഖ്യത്തിൻ്റെ സ്ഥാനം.

പാകിസ്താൻ്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 556 റൺസിന് മറുപടിയായി ഇറങ്ങിയ ഇംഗ്ലണ്ട് ഏഴിന് 823 റൺസെന്ന കൂറ്റൻ സ്കോറിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. പാകിസ്താനെതിരെ ഇംഗ്ലണ്ടിൻ്റെ ഏറ്റവും വലിയ സ്കോറാണിത്. 2022ൽ റാവൽപിണ്ടിയിൽ നേടിയ 657 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന സ്കോർ.

267 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച പാകിസ്താന് തുടക്കത്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. സ്കോർ ബോർഡിൽ റൺ തെളിയും മുമ്പ് ക്രിസ് വോക്സിൻ്റെ പന്തിൽ ആദ്യ ഇന്നിങ്സിൽ അബ്ദുല്ല ഷഫീഖ് ഗോൾഡൻ ഡക്കായി തിരിച്ചുകയറുകയായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments