ചണ്ഡീഗഡ്: ഇസ്രായേല്‍ ഇറാന്‍ യുദ്ധ സമാനമായ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ബസ്മതി അരിയുടെ കയറ്റുമതി അവതാള ത്തില്‍. ലോകത്തിലെ ഏറ്റവും കൂടുതല്‍ ബസുമതി അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ കയറ്റുമതിയുടെ 40 ശതമാനവും പഞ്ചാബില്‍ നിന്നാണ്. രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന ബസുമതി അരിയുടെ 25 ശതമാനവും ഇറാനിലേ ക്കാണ് അയക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇറാനിലേയ്ക്ക് കയറ്റുമതി നിരോധിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 21 മുതല്‍ ഡിസംബര്‍ 21 വരെ രണ്ട് മാസത്തേക്കാണ് ഇറക്കുമതി നിരോധിച്ചത്.
പ്രാദേശിക വിളകളെ പിന്തുണയ്ക്കുന്നതിനായിട്ടാണ് കയറ്റുമതി നിരോധിച്ചത്. സംഘര്‍ഷാവസ്ഥ രൂക്ഷമായതിനാല്‍ ഇറാനിലേക്കുള്ള കയറ്റുമതിക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇന്‍ഷുറന്‍സ് നിലവില്‍ നല്‍കുന്നില്ല. ഇതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. 2023-24 കാലയളവില്‍ ലോകത്തിലെ ഏറ്റവും വലിയ ബസുമതി അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ബസ്മതിയുടെ വില കുറഞ്ഞു.
കഴിഞ്ഞ വര്‍ഷം ക്വിന്റലിന് 3500 രൂപയ്ക്ക് വിറ്റ 1509 ഇനം ബസ്മതി ഇപ്പോള്‍ ക്വിന്റലിന് 800 രൂപയാണ്. പഞ്ചാബിന് പുറമേ ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ സമീപ വര്‍ഷങ്ങളില്‍ ബസുമതി കൃഷി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ കര്‍ഷകര്‍ക്കിപ്പോള്‍ കൃഷി ചെയ്യാനായി ചെലവായതിന്‍രെ പകുതി വില പോലും അരിയില്‍ നിന്ന് ലഭിക്കുന്നില്ലെന്നതാണ് വാസ്തവം.