InternationalNewsTechnology

ഹാക്കർമാർ കൈയടക്കി ഇൻ്റർനെറ്റ് ആർക്കൈവ്; പാസ് വേഡുകൾ ചോരുന്നു

ഇൻ്റർനെറ്റ് ആർക്കൈവ് ഹാക്ക് ചെയ്യപ്പെട്ടു. ഹാക്കിങ്ങുമായി ബന്ധപ്പെട്ട വാർത്തകൾ ബുധനാഴ്ച ഉച്ചയോടെയാണ് പുറത്തു വന്നത്. വെബ്സൈറ്റ് ഹാക്കിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങൾ ജാവാ സ്ക്രിപ്റ്റ് രൂപത്തിൽ ഇവർ വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ചു. അമേരിക്ക ആസ്ഥാനമായുള്ള ഡിജിറ്റൽ ലൈബ്രറി ആണ് ഇന്റർനെറ്റ്‌ ആർക്കൈവ്.

എസ്എൻ ബ്ലാക്ക് മെറ്റ എന്ന അക്കൗണ്ടാണ് സൈബറാക്രമണത്തിന് പിന്നിൽ. പലസ്തീനെ പിന്തുണക്കുന്ന ഹാക്കർ സംഘമാണിത്. സാമൂഹ്യ മാധ്യമമായ എക്ക്സിൽ പങ്കുവച്ച കുറിപ്പിൽ ഹാക്കിങ്ങിന്റെ ഉത്തരവാദിത്തം ഇവർ ഏറ്റെടുത്തു. ഇൻ്റർനെറ്റ് ആർക്കേവിന്റെ എല്ലാ സംവിദാനങ്ങളും തകർത്തെന്നു ഹാക്കർ സംഘം അവകാശപ്പെട്ടു.

ഇമെയിൽ ഐഡികൾ, സ്‌ക്രീൻ നെയിമുകൾ, പാസ് വേഡുകൾ ഉൾപ്പടെ 3 കോടിയിലധികം വിവരങ്ങൾ ചോർനാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 6.4 ജിബി വരുന്ന ഡാറ്റാ ബേസ് ലഭിച്ചതായും എച്ച്‌ഐബിപി സ്ഥാപകൻ ട്രോയ് ഹണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. വെബ്സൈറ്റിലെ സുരക്ഷ വീഴ്ചകൾ കണ്ടെത്തി റിപ്പോർട്ട്‌ ചെയ്യുന്ന സ്ഥാപനമാണ് HIBP. ഹാക്കിന്റെ വിവരങ്ങൾ അറിയണമെങ്കിൽ ഹാവ് ഐ ബീൻ പൗണ്ട്‌ എന്ന വെബ്സൈറ്റ് സന്ദർശിക്കാൻ ഹാക്കർമാർ പറഞ്ഞിരുന്നു

നിലവിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഇൻ്റർനെറ്റ് ആർക്കൈവ് വെബ്സൈറ്റ് ഓഫ്‌ലൈൻ ആക്കിയിട്ടുണ്ടെന്നും സ്ഥാപകനായ ബ്രെവ്‌സ്ടർ കാലെ വ്യക്തമാക്കി.ഹാക്ക് ചെയ്യപ്പെട്ട ഇൻ്റർനെറ്റ് ആക്രമണങ്ങൾ തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ വഴിയേ പങ്കുവയ്ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *