കേന്ദ്ര നികുതി വിഹിതം പ്രഖ്യാപിച്ചു; യുപിക്ക് 31962 കോടി, കേരളത്തിന് 3430 കോടി

ഏറ്റവും കുറവ് വിഹിതം ഗോവ, സിക്കിം, മിസോറം എന്നീ സംസ്ഥാങ്ങൾക്കാണ്.

Nirmala Sitharaman

ന്യു ഡൽഹി: കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നികുതി വിഹിതമായി 1,78,173 കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചു. 89,086 കോടി രൂപ മുൻകൂർ നൽകുന്നത് ഉൾപ്പെടെയാണ് ഈ തുക. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് തുക അനുവദിച്ചത്. ഏറ്റവുമധികം വിഹിതം കിട്ടിയത് ഉത്തർ പ്രദേശിനാണ്. 31962 കോടി രൂപയാണ് യുപിക്ക് നികുതി വിഹിതമായി കിട്ടുക. കേരളത്തിന് അനുവദിച്ചത് 3430 കോടി രൂപയാണ്.

ബിഹാറിന് 17921 കോടി രൂപയും മധ്യപ്രദേശിന് 13987 കോടിയും പശ്ചിമ ബംഗാളിന് 13404 കോടി രൂപയുമാണ് കേന്ദ്ര നികുതി വിഹിതം. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാങ്ങളാണ് 10000 കോടിക്ക് മുകളിൽ വിഹിതം കിട്ടുന്ന മറ്റ് സംസ്ഥാങ്ങൾ. ഏറ്റവും കുറവ് വിഹിതം ഗോവ, സിക്കിം, മിസോറം എന്നീ സംസ്ഥാങ്ങൾക്കാണ്. ഗോവയ്ക്ക് 688 കോടി, സിക്കിം 691, മിസോറം 891 എന്നിങ്ങനെയാണ് കേന്ദ്ര വിഹിതം.

ഉത്സവ സീസൺ വരുന്നത് കണക്കിലെടുത്തും മൂലധനച്ചെലവ് കൂട്ടി വികസന, ക്ഷേമ പ്രവർത്തങ്ങൾ നടപ്പാക്കാൻ സംസ്ഥാനങ്ങളെ സഹായിക്കാനും ലക്ഷ്യം വെച്ചാണ് നികുതി വിഹിതം പ്രഖ്യാപിച്ചതെന്നാണ് കേന്ദ്രം തുക അനുവദിച്ചതെന്ന് വിശദീകരിച്ചു.

മറ്റ് സംസ്ഥാങ്ങൾക്ക് ലഭിച്ച നികുതി വിഹിതം ഇപ്രകാരമാണ്. ആന്ധ്ര പ്രദേശ് 7211 കോടി, അരുണാചൽ പ്രദേശ് 3131 കോടി, അസം 5573 കോടി, ഛത്തീസ്‍‌ഗഡ് 6070 കോടി, ഗുജറാത്ത് 6197 കോടി, ഹരിയാന 1947 കോടി, ഹിമാചൽ പ്രദേശ് 1479 കോടി, ജാർഖണ്ഡ് 5892 കോടി, കർണാടക 6492 കോടി, മഹാരാഷ്ട്ര 11255 കോടി, മണിപ്പൂർ 1276 കോടി, മേഘാലയ 1367 കോടി, നാഗാലാൻ്റ് 1014 കോടി, ഒഡിഷ 8068 കോടി, പഞ്ചാബ് 3220 കോടി, രാജസ്ഥാൻ 10737 കോടി, തമിഴ്‌നാട് 7268 കോടി, തെലങ്കാന 3745 കോടി, ത്രിപുര 1261 കോടി, ഉത്തരാഖണ്ഡ് 1992 കോടി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments