അഗർത്തല: അതിർത്തിയിൽ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ. 80000 യബ് ഗുളികകളാണ് പോലീസ് കണ്ടെത്തിയത്. ലോറിയുടെ രഹസ്യ അറയിൽ നിന്നും എട്ട് പാക്കറ്റിലായി വലിയ വിലവരുന്ന ലഹരിമരുന്നുകളാണ് കണ്ടെത്തിയത്. അസംമിലെ കരിംഗഞ്ചിൽ നിന്നും ത്രിപുരയിലേക്ക് അതിർത്തി കണ്ടാക്കുമ്പോളായിരുന്നു പരിശോധന.
അസംമി- ത്രിപുര അതിർത്തിയിലെ ചുരൈബാരി ചെക്ക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടത്തിയത്. ത്രിപുര കുമാർഘട്ട് സ്വദേശികളായ ടിങ്കു മലകർ, സുജിത് ദേബ് എന്നിവരാണ് പിടിയിലായത്. എൻഡിപിഎസ് ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ജില്ലയിലെ സിജെഎം കോടതിയിലാണ് പ്രതികളെ ഹാജരാക്കി.
പിടികൂടിയ മയക്കുമരുന്നിന് 24 കോടി രൂപയോളം വില വരുമെന്നും പോലീസ് വ്യക്തമാക്കി. യാബ മെത്താംഫെറ്റാമൈൻ, കഫീൻ എന്നിവ യോജിപ്പിച്ച് ഉണ്ടാകുന്നതിനാൽ മണം ഇല്ലാത്തതിനാൽ ഇതിന് ആവശ്യക്കാരേറെയുണ്ടെന്നും പോലീസ് പറഞ്ഞു. ഈ ലഹരിവസ്തുക്കൾ മിസോറാമിൽ നിന്നാണെന്ന് പോലീസ് സംശയിക്കുന്നു. ത്രിപുര വഴി ബംഗ്ലാദേശിലേക്ക് കണ്ടത്താനായിരുന്നു പദ്ധതിയെന്നും പോലീസ് പറഞ്ഞു. ഇതിന് പുറകിൽ വലിയ ലഹരികടത്ത് സംഘം ഉണ്ടെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ പുറകിലുള്ള സൂത്രധാരന്മാരെ ഉടൻ കണ്ടെത്തുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. ലഹരിവേട്ടയെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അഭിനന്ദിച്ചു.