സഞ്ചാരികൾക്കായി വീണ്ടും തുറന്ന് വാഗമൺ ഗ്ലാസ് ബ്രിഡ്ജ്

സർക്കാർ ഉത്തരവിനെ തുടർന്ന് 125 ദിവസത്തിലേറെയായി വാഗമണ്ണിലെ ചില്ലുപാലം (ഗ്ലാസ് ബ്രിജ്) അടചിട്ടിരിക്കുകയായിരുന്നു.

VAGAMON GLASS BRIDGE

ഇടുക്കി: വാഗമണ്ണിലെ കോലാഹലമേട്ടിൽ പ്രവർത്തനം ആരംഭിച്ച ഗ്ലാസ്‌ ബ്രിഡ്ജ് സഞ്ചാരികൾക്കായി വീണ്ടും തുറന്നു. ആദ്യദിനം അറുനൂറിലധികം സഞ്ചാരികളാണ് പാലത്തിൽ കയറാനെത്തിയത്. നാൽപത് അടി നീളത്തിലും നൂറ്റിയൻപത് അടി ഉയരത്തിലും കാൻറിലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ്സ് ബ്രിജ് കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും തുറന്നത്. കോഴിക്കോട്‌ എൻ. ഐ. ടിയിലെ സിവിൽ എൻജിനിയറിങ്‌ വിഭാഗം നടത്തിയ പഠനത്തിൻ്റെ ഇടക്കാല റിപ്പോർട്ടിലെ ശുപാർശകൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാണ് പാലം വീണ്ടും തുറന്നിരിക്കുന്നത്. ഒരേ സമയം 15 പേരെ മാത്രമേ പാലത്തിനുള്ളിൽ പ്രേവേശിപ്പിക്കാൻ അനുവദിക്കുകയുള്ളു. കനത്ത മഴ, കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയിൽ പ്രവേശനം അനുവദിക്കില്ല.

സർക്കാർ ഉത്തരവിനെ തുടർന്ന് 125 ദിവസത്തിലേറെയായി വാഗമണ്ണിലെ ചില്ലുപാലം (ഗ്ലാസ് ബ്രിജ്) അടച്ചിട്ടിരിക്കുകയായിരുന്നു. ചില്ലുപാലത്തിൽ കയറാൻ മാത്രമെത്തുന്ന ഇതരസംസ്ഥാന സഞ്ചാരികൾക്കു ഉൾപ്പെടെ നിരാശരായി മടങ്ങേണ്ടി വന്നിരുന്നു. മഴ മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മേയ് 29ന് ടൂറിസം വകുപ്പ് ഇറക്കിയ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സാഹസിക വിനോദസഞ്ചാരവും ജലാശയങ്ങളിലെ ബോട്ടിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നിർത്തി വയ്ക്കുകയായിരുന്നു. ഇതിൽ ബോട്ടിങ് പുനരാരംഭിച്ചിട്ടും ഗ്ലാസ് ബ്രിജ് മാത്രം തുറന്ന് പ്രവർത്തനം ആരഭിച്ചിരുന്നില്ല.

സംസ്ഥാനത്തെ ബീച്ചുകളിൽ പുതിയതായി സ്ഥാപിച്ചിരുന്ന ഫ്ലോട്ടിങ് ബ്രിഡ്ജുകളിൽ കയറിയ വിനോദ സഞ്ചാരികൾ അപകടത്തിൽപെട്ടതോടെയാണു സുരക്ഷയുടെ പേരിൽ ഗ്ലാസ് ബ്രിഡ്ജും അടച്ചത്തിട്ടത്. വാഗമൺ കോലാഹലമേട്ടിൽ അഡ്വഞ്ചർ ടൂറിസം പാർക്കിലാണു ഗ്ലാസ് ബ്രിഡ്ജ് പാലവും സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് 3500 അടി ഉയരത്തിലാണിത് നിർമ്മിച്ചിരിക്കുന്നത്. പൊതു–സ്വകാര്യ പങ്കാളിത്തത്തിൽ 3 കോടി രൂപ ചെലവിലാണു പാലം നിർമിച്ചത്. ഒരാൾക്ക് ഗ്ലാസ് ബ്രിഡ്ജിൽ പ്രവേശിക്കുന്നതിന് 250 രൂപയാണു ഫീസ് ഈടാക്കുന്നത്. രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ സഞ്ചാരികൾക്ക് ചില്ല് പാലത്തിൽ പ്രവേശിക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments