KeralaNewsPolitics

കൊച്ചിക്കാർക്ക് കുടിവെള്ളം കിട്ടാതാകും ! മന്ത്രിയുടെ മുന്നറിയിപ്പ്

എറണാകുളത്തെയും കൊച്ചിയെയും കാത്തിരിക്കുന്നത് രൂക്ഷമായ കുടിവെള്ള ക്ഷാമമാണെന്ന മുന്നറിയിപ്പുമായി ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കൊച്ചിയിൽ പുതിയ 190 എംഎൽഡി പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതി എഡിബി പദ്ധതിയുമായി ബന്ധപ്പിച്ചിട്ടുണ്ടോ എന്ന വിനോദ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

എറണാകുളത്തെയും കൊച്ചിയിലെയും കുടിവെള്ള പ്രശ്‌നം നിയമസഭ പ്രത്യേകം പരിഗണിക്കണമെന്ന അഭ്യർത്ഥനയോടെയാണ് മന്ത്രി മറുപടി പറഞ്ഞ് തുടങ്ങിയത്. ഭാവിയിൽ കുടിവെള്ള പ്രശ്‌നം ഏറ്റവും രൂക്ഷമായി ബാധിക്കാൻ സാധ്യതയുള്ള പ്രദേശമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ആലുവയിൽ നിന്നും മരടിൽ നിന്നുമാണ് ഇപ്പോൾ ജലവിതരണം നടത്തുന്നതെന്നും ഇത് പര്യാപ്തമല്ലെന്നും മന്ത്രി സമ്മതിച്ചു. ഇതിന് പരിഹാരം 190 എംഎൽഡി പ്ലാന്റുണ്ടാക്കുകയാണ്. അതിന് എഡിബിയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *