യുപിഐ വാലറ്റ് പരിധി ഉയർത്തി; ഡിജിറ്റൽ പണമിടപാട് ലളിതമാക്കി ആർ ബി ഐ

യുപിഐ സംവിധാനത്തിന്റെ മെച്ചപ്പെടുത്തിയ പതിപ്പാണിത്

upi limits

ഡിജിറ്റൽ പണമിടപാട് സൗകര്യമായ യുപിഐയിൽ വൻ ഇളവുകളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സ്മാർട്ട് ഫോണോ ഇൻ്റർനെറ്റോ ഇല്ലാതെ യുപിഐ ഇടപാട് നടത്താൻ സൗകര്യം നൽകുന്ന യുപിഐ 123 പേ, കുറഞ്ഞ തുകയുടെ ഇടപാടുകൾ നടത്താവുന്ന യുപിഐ ലൈറ്റ് സംവിധാനങ്ങളിലാണ് ഇളവ് നൽകിയിരിക്കുന്നത്. 40 കോടിയോളം വരുന്ന ഉപഭോക്താക്കൾക്കാണ് സ്മാർട്ട് ഫോണോ ഇന്റർനെറ്റോ ഇല്ലാതെ ഇതോടെ വലിയ തുകയ്ക്ക് യുപിഐ ഇടപാട് നടത്താൻ സാധിക്കുക. ഒക്ടോബർ 7 ന് നടത്തിയ ആർബിഐയുടെ ധനനയ സമിതിയുടെ യോഗത്തിലാണ് ഈ നിർദ്ദേശങ്ങൾ ഉണ്ടായത്.

യുപിഐ ലൈറ്റ് വാലറ്റിൽ ഒരു ദിവസത്തിൽ നടത്താൻ കഴിയുന്ന ഇടപാടുകളുടെ പരിധി 2,000 രൂപയിൽ നിന്ന് 5,000 രൂപയായിട്ടാണ് ഉയർത്തിയിരിക്കുന്നത്. വാലറ്റിൽ 2,000 രൂപ വരെയും സൂക്ഷിക്കാമായിരുന്ന പരിധി ഇപ്പോൾ 5,000 രൂപയിലേക്കാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. ഓരോ ഇടപാടിനും പരമാവധി പരിധി 500 രൂപയായിരുന്നു നിലവിൽ. ഇത് ഇപ്പോൾ 1,000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. ഇതോടെ 1,000 രൂപയിൽ താഴെ വരുന്ന ഇടപാടുകൾ പിൻ നമ്പറില്ലാതെ ഒരു ദിവസം നിരവധി തവണ ചെയ്യാനും സാധിക്കുന്നു.

5,000 രൂപയിൽ നിന്ന് 10,000 രൂപയാക്കിയാണ് യുപിഐ123 പേയുടെ പരിധി ഉയർത്തിയത്. ഈ ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കും യുപിഐ ഇടപാട് നടത്താൻ സഹായിക്കുന്നതാണ് യുപിഐ123 പേ. 2022 സെപ്തംബറിൽ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ആർബിഐയും ചേർന്നാണ് യുപിആ ലൈറ്റ് അവതരിപ്പിച്ചത് അവതരിപ്പിച്ച സംവിധാനം വഴി ഇതുവരെ 5,000 രൂപയേ അയക്കാൻ സാധിച്ചിരുന്നൊള്ളൂ. ഇതിനാലാണ് 10,000 ആയി ഉയർത്തിയത്.

യുപിഐ സംവിധാനത്തിന്റെ മെച്ചപ്പെടുത്തിയ പതിപ്പാണിത്. ചെറിയ പണമിടപാടുകൾ അതിവേഗത്തിൽ നടത്താനായാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. ഇടപാട് പൂർത്തിയാക്കാനായി ഇന്റർനെറ്റ് സേവനം ആവശ്യമില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് സംബന്ധിച്ച നിബന്ധനകൾ എൻപിസിഐ ഉടൻ തന്നെ പുറത്തിറക്കും. ഫീച്ചർ ഫോണുകളിലൂടെ കോൾ സൗകര്യം ഉപയോഗിച്ച് പണമിടപാട് നടത്താവുന്ന സംവിധാനമാണ് യുപിഐ123പേ. മലയാളം ഉൾപ്പടെ 12 പ്രാദേശിക ഭാഷകളിൽ ഈ സൗകര്യം ലഭ്യക്കിയിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments