രത്തന്‍ടാറ്റ മുംബൈയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍

ഡല്‍ഹി: രത്തന്‍ടാറ്റ ഗുരുതരാവസ്ഥയില്‍. മുംബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം തുടരുന്നത്. രത്തന്‍ടാറ്റയുടെ നില ഗുരുതരമാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 86 കാരനായ ടാറ്റയെ കഴിഞ്ഞ ദിവസവും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അത് പതിവ് പരിശോധനകള്‍ക്ക് വിധേയമായതാണെന്ന് അദ്ദേഹം തന്നെ തിങ്കളാഴ്ച്ച പ്രസ്താവിച്ചിരുന്നു. ആശങ്കയ്ക്കേണ്ടതില്ല, ഞാന്‍ നല്ല മാനസികാവസ്ഥയില്‍ തുടരുന്നു.’ തന്റെ മെഡിക്കല്‍ വിലയിരുത്തലുകള്‍ പതിവാണെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോടും മാധ്യമങ്ങളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍ പിന്നീട് അദ്ദേഹത്തിന്‍രെ നില വഷളാവുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ടാറ്റ സണ്‍സിന്റെ ചെയര്‍മാനായിരുന്നു രത്തന്‍ ടാറ്റ. 1991-ല്‍ ഇന്ത്യയിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ കമ്പനികളിലൊ ന്നായ ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി, 2012 വരെ ഗ്രൂപ്പിനെ നയിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ടാറ്റ ഗ്രൂപ്പ് ആഗോളതലത്തില്‍ വികസിച്ചു. ടെറ്റ്‌ലി, കോറസ്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ തുടങ്ങിയ പ്രമുഖ കമ്പനികളെ സ്വന്തമാക്കി. ടാറ്റ സണ്‍സ്, ടാറ്റ ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ടാറ്റ കെമിക്കല്‍സ് എന്നിങ്ങനെ വലിയൊരു ആഗോള പവര്‍ഹൗസിന്റെ നെടും തൂണാണ് രത്തന്‍ ടാറ്റ.