ഹരിയാനയിലെ അട്ടിമറി പരാജയം പരിശോധിക്കുമെന്ന് രാഹുൽ ഗാന്ധി

സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക​ നീ​തി​ക്കും സ​ത്യ​ത്തി​നും വേ​ണ്ടി​യു​ള്ള ​പോ​രാ​ട്ടം കോൺഗ്രസ് തു​ട​രു​മെ​ന്നും രാ​ഹു​ൽ വ്യക്തമാക്കി.

Rahul Gandhi

ന്യൂ ​ഡ​ൽ​ഹി: ഹ​രി​യാ​നയിലുണ്ടായ അപ്രതീക്ഷിത തോൽവിയുടെ കാരണങ്ങൾ പരിശോധിക്കുമെന്ന് ദേശീയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹരിയാന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വിജയ പ്രതീക്ഷയുമായി തെരഞ്ഞെടുപ്പ് നേരിട്ട കോൺഗ്രസ് അപ്രതീക്ഷിതമായി കനത്ത തിരിച്ചടി നേരിട്ടിരുന്നു.ഈ ​അ​പ്ര​തീ​ക്ഷി​ത ഫലം ത​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യു​മെന്ന് രാഹുൽ വ്യക്തമാക്കി.

വിവിധ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന പ​രാ​തി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ അ​റി​യി​ക്കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി എ​ക്സി​ൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. അതോടൊപ്പം ‘ഇന്ത്യ’ മുന്നണിയെ പി​ന്തു​ണച്ച​ ഹ​രി​യാ​ന​യി​ലെ എ​ല്ലാവർക്കും പാർട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കും രാ​ഹു​ൽ ന​ന്ദി അറിയിച്ചു.

‘ഇന്ത്യ’ മുന്നണിക്കൊപ്പം നിന്ന ജ​മ്മു കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ൾ​ക്കും രാ​ഹു​ൽ ന​ന്ദി അറിയിച്ചു. ജമ്മു കാ​ഷ്മീ​രി​ൽ ‘ഇന്ത്യ’ മുന്നണിയുടെ വി​ജ​യം ഭ​ര​ണ​ഘ​ട​ന​യു​ടെ വി​ജ​യ​മാണെന്നും അത് ജ​നാ​ധി​പ​ത്യ ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്നും രാ​ഹു​ൽ പറഞ്ഞു. സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക​ നീ​തി​ക്കും സ​ത്യ​ത്തി​നും വേ​ണ്ടി​യു​ള്ള ​പോ​രാ​ട്ടം കോൺഗ്രസ് തു​ട​രു​മെ​ന്നും രാ​ഹു​ൽ വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments