CricketSports

ഇന്ത്യയെ സച്ചിൻ നയിക്കും, തിരിച്ചുവരവിനൊരുങ്ങി ക്രിക്കറ്റിലെ ഇതിഹാസങ്ങൾ; അറിയാം മാസ്റ്റേഴ്സ് ലീഗിൻ്റെ പുതിയ വിവരങ്ങൾ

ക്രിക്കറ്റിൽ ഇനി നടക്കാൻ പോകുന്നത് ആരാധകർ കാത്തിരുന്ന ലീഗ് പോരാട്ടങ്ങളാണ്. അത്ര ചെറിയ ലീഗുകളോ കളിക്കാരോ ഒന്നുമല്ല ക്രീസിൽ പോരടിക്കുന്നത്. കളിക്കളമൊഴിഞ്ഞ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങൾ ഒന്നുകൂടി ബാറ്റും ബോളുമായി ക്രിക്കറ്റ് മൈതാനത്തെ മനോഹരമാക്കും.

കണ്ടുമറന്ന സൂപ്പർ ഷോട്ടുകളും പവർഫുൾ സിക്സുകളും, സ്റ്റമ്പ് പറിക്കും ബോളിങ്ങും എല്ലാം ഒരിക്കൽ കൂടി ക്രിക്കറ്റിൽ പിറക്കും. ഇതിഹാസങ്ങൾ ഏറ്റുമുട്ടുന്ന തീപറക്കും പോരാട്ടങ്ങൾക്ക് ഇനി സാക്ഷിയാവാം.

മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തി നടത്തുന്ന ആദ്യ ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ലീഗിന് (international masters cricket league) നവംബർ 17 മുതൽ കൊടിയേറും. ഇന്ത്യയിലാണ് മത്സരങ്ങൾ നടക്കുക. മാസ്റ്റേഴ്സ് ലീഗുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇന്നലെ മുംബൈയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അധികൃതർ പുറത്തുവിട്ടു.

ഇന്ത്യ ,വെസ്റ്റിൻഡീസ്, ഓസ്ട്രേലിയ,ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക,ശ്രീലങ്ക എന്നീ ആറു ടീമുകളാണ് ലീഗിൽ മത്സരിക്കുക.

ക്യാപ്റ്റൻമാർ ആരെല്ലാം ?

ഇന്ത്യൻ ടീമിനെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ നയിക്കും, വെസ്റ്റിൻഡീസിനെയാവട്ടെ സൂപ്പർ ലെജൻ്റ് ബ്രയാൻ ലാറയും. ശ്രീലങ്കയെ കുമാർ സംഗക്കാര, ഓസ്‌ട്രേലിയയെ ഷെയിൻ വാട്സൺ, ഇംഗ്ലണ്ടിനെ ഓയിൻ മോർഗൻ, ദക്ഷിണാഫ്രിക്കയെ ജാക്ക് കാലിസും നയിക്കും.

ടീമിലെ മറ്റു താരങ്ങളുടെ വിവരങ്ങൾ നിലവിൽ ലഭ്യമല്ല എങ്കിലും ആരാധക ഹൃദയം കീഴടക്കിയ താരങ്ങളിൽ പലരും ടീമിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

മത്സരം എവിടെ,എപ്പോൾ,എങ്ങനെ?

ടി-20 ഫോർമാറ്റിലാണ് മത്സരങ്ങൾ. മുബൈ, ലക്നൗ, റായ്‌പൂർ, എന്നിവിടങ്ങളിലാവും സ്റ്റേഡിയങ്ങൾ. എല്ലാ ദിവസവും രാത്രി 7.30 നാണ് മത്സരങ്ങൾ നടക്കുക, ലൈവ് ആയി കളികാണാനുള്ള സൗകര്യവും ഉണ്ടാവും.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കർ ആണ് ലീഗ് കമ്മീഷണർ. ആകെ 18 മത്സരങ്ങൾ ഉണ്ടാകും. അതിൽ രണ്ട് സെമി ഫൈനൽ ,ഫൈനൽ ഉൾപ്പെടെ 8 മത്സരങ്ങൾ റായ്‌പൂരിൽ ആയിരിക്കും നടക്കുക. ഡിസംബർ 8 നാണു ഫൈനൽ.

Leave a Reply

Your email address will not be published. Required fields are marked *