മകൻ കാളിദാസ് ജയറാമിന്റെ ആദ്യ വിവാഹക്ഷണക്കത്ത് കൈമാറി ജയറാമും പാർവതിയും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ജയറാമും പാർവതിയും ആദ്യ വിവാഹക്ഷണക്കത്ത് കൈമാറിയിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ ചെന്നൈയിലെ വസതിയില്‍ എത്തിയായിരുന്നു വിവാഹത്തിനു ക്ഷണിച്ചത്.
കാളിദാസിന്റെ വിവാഹത്തിനു ക്ഷണിക്കുന്ന ആദ്യ അതിഥിയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. അതേസമയം, കഴിഞ്ഞ വർഷം നവംബറിൽ ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. മോഡൽ ആയ താരിണിയാണ് കാളിദാസിന്റെ വധു. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് ആണ് താരിണി. “രായൻ” ആണ് കാളിദാസ് ഒടുവിൽ അഭിനയിച്ച ചിത്രം. “അവൾ പേയർ രജനി” ആണ് നടന്റെ വരാനിരിക്കുന്ന ചിത്രം.