
InternationalNewsTechnology
ഏലിയൻസിനെ കണ്ടെത്താൻ യൂറോപ്പ ക്ലിപ്പർ
വരും ദിനങ്ങളിൽ പുറത്തിറക്കാൻ പോകുന്ന ഒരു മികച്ച ബഹിരാകാശ ദൗത്യം നാസയുടെ അണിയറയിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. വ്യാഴഗ്രഹത്തിന്റെ നാലാമത്തെ വലിയ ചന്ദ്രനായ യൂറോപ്പയിലേക്കാണ് ഈ ദൗത്യം പോകാൻ പോകുന്നത്. യൂറോപ്പിൽ ആകമാനം വലിയൊരു പഠനമാകാൻ പോകുന്ന ഈ ദൗത്തിന്റെ പേര് യൂറോപ്പ ക്ലിപ്റ്റർ എന്നാണ്. ഈ പഠനം വഴി യൂറോപ്പിൽ എവിടെ എങ്കിലും അന്യഗ്രഹ ജീവികൾ ഉണ്ടോ എന്ന് അറിയാൻ ആയിരിക്കും.
ഒക്ടോബർ 10 നടക്കാനിരുന്ന ദൗത്യമാണ് യൂറോപ്പ ക്ലിപ്റ്റർ. എന്നാൽ മിൽട്ടൺ ചുഴലിക്കാറ്റിന്റെ വരവ് പ്രമാണിച്ചാണ് ദൗത്യം നീട്ടിയത്. നാസ തയാർ ചെയ്തിട്ടുള്ള ഗ്രഹ-ഉപഗ്രഹ പര്യവേക്ഷണ പേടകങ്ങളിൽ ഏറ്റവും മികച്ച ഒന്നാണ് യൂറോപ്പ ക്ലിപ്പർ. ഒരു ബാസ്‌കറ്റ്‌ബോൾ കോർട്ടിന്റെ അത്രയും വലുപ്പവും ഏകദേശം 6000 കിലോഗ്രാം ഭാരമുണ്ടാകും ഈ പേടകത്തിന്. ഒരു ആഫ്രിക്കൻ ആനയുടെ അത്ര ഭാരം.