ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷിയെ ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്താക്കി. എഎപിയും കേന്ദ്രവും തമ്മിലുള്ള ശത്രുതയുടെ പുതിയമുഖമാണിതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടു.ബിജെപിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ വസ്തുക്കള്‍ ഔദ്യോഗിക വസതിയില്‍ നിന്ന് ബലമായി നീക്കം ചെയ്തത്. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആരോപണത്തോട് ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനൈ സക്‌സെനയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.’രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയുടെ വസതി ഒഴിപ്പിച്ചത്.
ബിജെപിയുടെ നിര്‍ദ്ദേശപ്രകാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് മുഖ്യമന്ത്രി അതിഷിയുടെ സാധനങ്ങള്‍ ബലമായി നീക്കം ചെയ്യുകയായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും സിഎംഒയോയും ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് വടക്കന്‍ ഡല്‍ഹിയിലെ സിവില്‍ ലൈനിലെ ഫ്‌ലാഗ്സ്റ്റാഫ് റോഡിലെ ആറാം നമ്പര്‍ ബംഗ്ലാവിലേക്ക് അതിഷി താമസം മാറ്റി.
അതേസമയം, ബംഗ്ലാവ് തട്ടിയെടുക്കാന്‍ ബിജെപി ശ്രമിക്കുന്നതായി എഎപി ആരോപിച്ചു. കെജ്രിവാള്‍ ബംഗ്ലാവ് ഒഴിഞ്ഞതിന് ഡോക്യുമെന്ററി തെളിവുകള്‍ ഉണ്ടായിരുന്നിട്ടും ബി.ജെ.പി വിഷയത്തില്‍ ‘നുണകള്‍’ പ്രചരിപ്പിക്കുകയാണെന്ന് അവകാശപ്പെട്ട് ബംഗ്ലാവ് ‘ഇനിയും അനുവദിച്ചിട്ടില്ല’ എന്ന് എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗ് ആരോപിച്ചു.