പിണറായിക്ക് ‘രക്ഷാപ്രവർത്തനം’ കോടതിക്ക് കുറ്റകൃത്യം; അന്വേഷണത്തിന് ഉത്തരവ്

എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് നൽകിയ സ്വകാര്യ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

Pinarayi vijayan

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ‘രക്ഷാപ്രവർത്തന’ പരാമർശത്തിൽ കോടതി ഇടപെടൽ. വീണ്ടും കുറ്റകൃത്യം ചെയ്യാൻ നൽകുന്ന പ്രോത്സാഹനമായി ഇത് കാണാനാകും എന്ന നിരീക്ഷണത്തിലാണ് കോടതി ഇടപെട്ടത്. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. എറണാകുളം സെൻട്രൽ പൊലീസ് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കോടതി ഉത്തരവ്. എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് നൽകിയ സ്വകാര്യ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

നവകേരള സദസ് നടക്കുന്ന അവസരത്തിൽ പ്രതിക്ഷേധ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യൻ്റെ ഗൺമാൻമാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് മർദിച്ച സംഭവത്തിൽ ന്യായീകരണവുമായി മുഖ്യമന്ത്രി തന്നെ രംഗത്ത് എത്തിയിരുന്നു. ഈ ആക്രമ സംഭവങ്ങൾ ‘രക്ഷാപ്രവർത്തനം’ ആണെന്നായിരുന്നു പിണറായി വിജയൻ്റെ കണ്ടെത്തൽ. ഇത് വീണ്ടും കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണയാണെന്ന പ്രാഥമിക നിരീക്ഷണത്തിലാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

മുഖ്യൻ തന്നെ അക്രമത്തിന് പിന്തുണയുമായി വന്നതോടെ തുടർന്നും സിപിഎം പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമം അഴിച്ച് വിട്ടിരുന്നു. പൊലീസ് കാഴ്ചക്കാരായി നോക്കി നിന്നുള്ള ഡിവൈഎഫ്ഐക്കാരുടെ മർദനം നവകേരള സദസ് നടക്കുമ്പോൾ സ്ഥിരം സംഭവമായിരുന്നു. മുഖ്യമന്ത്രി പ്രോത്സാഹനം കൂടി നൽകിയതോടെ സർക്കാരിൻ്റെ ആശിർവാദത്തിൽ ആക്രമം നടത്താനുള്ള ലൈസൻസ് ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകർക്ക് ലഭിച്ച കണക്കായിരുന്നു അക്രമ സംഭവങ്ങൾ.

മുഖ്യൻ്റെ ഗൺമാൻ പൊലീസിൻ്റെ ലാത്തി വാങ്ങി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും തെളിവില്ലെന്ന ‘നുണ’യാണ് സർക്കാർ കോടതിയിൽ പറഞ്ഞത്. ഇടതുപക്ഷ എംഎൽഎമാർ നിയമസഭ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും തെളിവില്ലെന്ന ‘നുണ’ കോടതിയെ ബോധിപ്പിക്കാൻ മടിയില്ലാത്ത സമീപനം തന്നെയായിരുന്നു പിണറായി സർക്കാർ സ്വീകരിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments