ദില്ലി: ബി എസ് എൻ എല്ലിന്റെ നിലവാരം കുറയുന്നതായി എം പി മാരുടെ പാർലമെന്ററി സംഘത്തിന്റെ പരാതി. സ്വന്തം മൊബൈൽ ഫോണിലെ നെറ്റ്‌വർക്ക് ഉദാഹരണമായി ചൂണ്ടി കാണിച്ചുകൊണ്ടാണ് എംപിമാർ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ 6 മാസത്തിനുള്ളിൽ പരിഹരിക്കുമെന്നാണ് ബിഎസ്എൻഎൽ കമ്പനി ഉറപ്പ് നൽകിയതായും ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.
ബിഎസ്എൻഎൽ നിലവാരം ഉയർത്തുന്നതിനായി 35000 മാത്രം 4G ടവറുകളുടെ എണ്ണം 1 ലക്ഷമായി ഉയർത്തേണ്ടിവരുമെന്നും അധികാരികൾ അറിയിച്ചു. ബിഎസ്എൻഎല്ലിന് നിലവാരം 6 മാസം കൊണ്ട് ഉയർത്തുമെന്നും അധികാരികൾ പാർലമെന്ററി സമിതി അംഗങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ബിജെപി എംപി ജയ്‌സ്വാൾ അധ്യക്ഷനായ സമിതിയാണ് ബിഎസ്എൻഎലിന് കുറവുകൾ പരിഹരിക്കണമെന്ന ആശയവുമായി മുന്നോട്ട്വന്നത് ഇതിനു സ്വന്തം ഫോണിൽ തന്നെ നെറ്റ്‌വർക്ക് വേഗതക്കുറവ് ചൂണ്ടിക്കാണിക്കുകയും ചെയ്തു.
പാർലമെന്ററി സമിതി വിളിച്ചുചേർത്ത യോഗത്തിൽ 4G 5G എന്നി രംഗത്ത് വരേണ്ട ബിഎസ്എൻഎല്ലിൻ്റെ പുതിയ മാറ്റങ്ങളെ കുറിച്ചായിരുന്നു ചർച്ച. ഒരു കാലഘട്ടത്തിൽ ടെലികോം വിപണി കൈയ്യടക്കി വച്ചിരുന്ന ബിഎസ്എൻഎൽ ഇപ്പോൾ പരാജയത്തിലേക്ക് പോകുന്നതിനെക്കുറിച്ചായിരുന്നു ചർച്ച. ഇപ്പോൾ 7 % അടുത്ത് മാത്രം ചുരുങ്ങിയതിൽ എംപിമാർ ആശങ്ക അറിയിച്ചു. ഇപ്പോൾ സ്വകാര്യ ടെലികോം കമ്പനികളാണ് രംഗത്ത് പിടിമുറുക്കിയിരിക്കുന്നത്.