ഇനിയില്ല കളിക്കളത്തിൽ; മി‍ഡ്ഫീൽഡ് മാന്ത്രികൻ ഫുട്ബോളിനോട് വിട പറഞ്ഞു, വൈകാരികമായി പ്രതികരിച്ച് മെസി

“മജീഷ്യന്മാരായ സഹതാരങ്ങളിൽ ഒരാൾ, ഒരുമിച്ച് കളിക്കുന്നതിൽ ഞാൻ ഏറെ ആസ്വദിച്ച താരം. ഇനിയേസ്റ്റ... പന്ത് നിന്നെ മിസ് ചെയ്യും! ഞങ്ങളും. എപ്പോഴും നിനക്ക് നന്മകൾ നേരുന്നു. നീയൊരു അതുല്യ പ്രതിഭാസമാണ്”.— മെസി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു.

andre inisie retirment

സ്പാനിഷ് ഫുട്ബോളിലെ ഇതിഹാസ താരം ആന്ദ്രേ ഇനിയേസ്റ്റ കളിക്കളം വിട്ടു. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് നേരത്തെ വിരമിച്ച താരം പിന്നീട് ക്ലബ് ഫുട്ബോളിൽ കളിച്ചിരുന്നു. എന്നാൽ ഫുട്ബോളിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരമിപ്പോൾ.

22 വർഷമായി സ്പെയിനിനും ബാർസലോണയ്ക്കും വേണ്ടി ബൂട്ടണിഞ്ഞു. ​”ഗെയിം ഇനിയും തുടരും” എന്ന കാപ്ഷനോടെ എക്സിൽ പങ്കുവച്ച വീഡിയോയിലാണ് 24 വർഷത്തെ കരിയറിനാണ് താരം ഫുൾ സ്റ്റോപ്പിട്ടത്. ടിക്കി ടാക്ക എന്ന വിഖ്യാത പാസിം​ഗ് ​ഗെയിമിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങളിൽ ഒരാളായിരുന്നു ഇനിയേസ്റ്റ.

കളിക്കളത്തിലെ ആന്ദ്രേ

2002-ൽ സീനിയർ തലത്തിൽ ബാഴ്സയ്‌ക്ക് വേണ്ടിയായിരുന്നു താരത്തിൻ്റെ അരങ്ങേറ്റം. 674 മത്സരങ്ങളിൽ ക്ലബിന് വേണ്ടി കളത്തിലറങ്ങി, 57 ​ഗോളുകൾ നേടി. 135 ​ഗോളുകൾക്ക് വഴിയൊരുക്കി.

9 ലാലി​ഗ കിരീടങ്ങൾ, നാല് യുവേഫാ ചാമ്പ്യൻസ് ലീ​ഗ് ട്രോഫികൾ തുടങ്ങി 35 കിരീടങ്ങളിൽ പങ്കാളിയായി. സ്പെയിനിനൊപ്പം 2010 ലോകകപ്പ് നേടി. ഫൈനലിൽ ഡച്ചുകാർക്കെതിരെ വിജയ ​ഗോൾ നേടി ഹീറോയായതും ഇനിയേസ്റ്റ തന്നെ.

2008 ലും 12ലും യൂറോപ്യൻ ചാമ്പ്യൻഷിപ്പും സ്വന്തമാക്കി. ടിക്കി ടാക്ക സ്‌റ്റൈലുമായി ബാഴ്സ ക്ലബ്, ഫുട്ബോൾ ഭരിച്ചപ്പോൾ അതിനുപിന്നിലുള്ള തന്ത്രം ആന്ദ്രെയുടേതായിരുന്നു. 2020ൽ ലോകകപ്പ് ഫൈനലിൽ വിജയഗോൾ നേടി.

ഫുട്ബോൾ ലോകം കണ്ട മികച്ച മിഡ്‌ഫീൽഡറുകളിൽ മുന്നിലുള്ള താരവുമാണ് ആന്ദ്രേ. നാല്പതാം വയസ്സിലാണ് ആന്ദ്രേ ബൂട്ടുകൾക്ക് വിശ്രമം നൽകുന്നത്. 2006 മുതൽ 2018 വരെ സ്പെയിനിനായി കളിച്ച ആന്ദ്രേ 131 മത്സരങ്ങളിൽ നിന്ന് 13 ഗോളും നേടി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments