രാജ്യത്തെ പ്രധാന സ്വകാര്യ ടെലികമ്മ്യൂണിക്കേഷൻ സേവനദാതാക്കളിലൊരാളായ എയർടെൽ സുരക്ഷിതമായ വരും തലമുറക്ക് കണക്ടിവിറ്റി നല്കുന്നതിനായുള്ള നീക്കം ആരംഭിച്ചു. എയർടെൽ സെക്യൂർ ഇന്റർനെറ്റ് അവതരിപ്പിച്ചു. ബിസിനസ് ഫോർട്ടിനെറ്റുമായി കൈ കോർത്താണ് പുതിയ സംരംഭത്തിന് തുടക്കം ഇട്ടിരിക്കുന്നത്. ഇന്റർനെറ്റിന്റെ ലീസ് ലൈൻ സർക്യൂട്ടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് എയർടെല്ലും ഇൻറർനെറ്റ് കണക്ടിവിറ്റിയും കൈകോർത്തിരിക്കുന്നത്.
നിലവിൽ ഉള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ സൈബർ ഭീഷണികളെ തടയാൻ ഈ സംവിധാനത്തിന് ആകുമെന്നാണ് എയർടെല്ലിൻറെ പ്രതീക്ഷ. സൈബർ സുരക്ഷ കൂടുതൽ സങ്കീർണമാകുന്നുവെന്നും അതിനെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ സ്ഥാപനങ്ങൾക്ക് ഇല്ലെന്നും എയർടെൽ ബിസിനസ് സിഇഒ ശരത് സിൻഹ വ്യക്തമാക്കി.
ചെറുതും വലുതുമായ സ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന സൈബർ സുരക്ഷ പ്രശ്നങ്ങൾ തടയുന്നതിനായി ഈ പുതിയ സംവിധാനത്തിന് കഴിയുമെന്നും വ്യക്തമാക്കി. പല സ്ഥാപനങ്ങൾക്കും സൈബർ സുരക്ഷ ഭീഷണികളെ നേരിടാനുള്ള മനുഷ്യവിഭവങ്ങളും സാങ്കേതികവിദ്യയും ഇല്ല. സ്‌പാം കോളുകളും സ്‌പാം മെസേജുകളും തടയാനായി എഐ അധിഷ്ഠിത സംവിധാനം അവതരിപ്പിച്ചതിന് പിന്നാലെയാണ് എയർടെൽ സെക്യൂർ ഇൻറർനെറ്റുമായി രംഗത്തെത്തിയിരിക്കുന്നത്.