എഡിജിപി-ആര്‍എസ്എസ് ബന്ധത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് മുഖ്യമന്ത്രി മടങ്ങിപ്പോയി. തൊണ്ടയില്‍ ഇൻഫക്ഷൻ കാരണം മുഖ്യമന്ത്രിക്ക് വോയ്സ് റെസ്റ്റിന് ഡോക്ടർ നിർദ്ദേശിച്ചുവെന്നും, പകരം ചുമതല പാർലമെന്ററി കാര്യമന്ത്രി എം.ബി. രാജേഷ് നിർവ്വഹിക്കുമെന്നും സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു.
സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന എഡിജിപി ആർഎസ്എസ് നേതാക്കളുമായി തുടർച്ചയായി കൂടിക്കാഴ്ച നടത്തിയതിനെ സംബന്ധിച്ചുള്ള അന്വേഷണം പ്രഹസനമാകുന്നതും ആർഎസ്എസിന്റെ രാഷ്ട്രീയ നേട്ടങ്ങൾക്കായി പോലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നതും സംബന്ധിച്ച് ജനങ്ങൾക്കുണ്ടായിട്ടുള്ള ആശങ്ക സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി എംആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ചായിരുന്നു സഭ നിർത്തിവെച്ച് ചർച്ച. ഇതിന് മറുപടി പറയേണ്ട മുഖ്യമന്ത്രിയാണ് പെട്ടെന്ന് ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി മടങ്ങിയത്.
ഹ ഹ ഹ ഹ ന്ന് ശബ്ദമുണ്ടാക്കാൻ പ്രയാസമില്ല.