മാബര്‍ഗ് വൈറസ് ആഫ്രിക്കയിലെ റവുണ്ടായിയിൽ പടരുന്നു. രക്തക്കുഴലുകളുടെ ഭിത്തിയില്‍ ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലേക്കും മരണത്തിലേക്കും നയിക്കുന്നതാണ് മാബര്‍ഗ് വൈറസ്. ഇതുവരെ 12 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റവുണ്ടയിൽ പടരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ആഫ്രിക്കൻ മേഖലയിലുടനീളം ഉയർന്നതും ആഗോളതലത്തിൽ കുറവാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. എബോള കുടുബത്തിലെ അംഗംമാണ് മാബര്‍ഗ്, എന്നാൽ തന്നെ എബോളയെക്കാൾ ഫിലോവിരിഡേയില്‍ കൂടിയ അപകടകാരിയാണ് മാബര്‍ഗ്. 41 പേർക്കാണ് മാബര്‍ഗ് വൈറസ് ഡിസീസ് സ്ഥിരിക്കരിച്ചത്.
ലക്ഷണങ്ങൾ
വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് 21 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. പനി, കടുത്ത തലവേദന, പേശിവേദന എന്നിവയാണ് ലക്ഷണങ്ങൾ. അതിസാരം, വയര്‍വേദന, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളും മൂന്ന് ദിവസം മുതല്‍ പ്രത്യക്ഷമാകും. ഒരാഴ്‌ച വരെ നീണ്ട് നില്‍ക്കും. കണ്ണുകള്‍ കുഴിഞ്ഞ്, മുഖത്ത് ഭാവങ്ങളൊന്നുമില്ലാതെ അത്യധികം ക്ഷീണവുമായി പ്രേതസമാനമായ മുഖഭാവങ്ങള്‍ ഈ വൈറസ് രോഗികളില്‍ ഉണ്ടാക്കും. മൂക്കില്‍ നിന്നും മോണകളില്‍ നിന്നും സ്വകാര്യഭാഗങ്ങളിൽ നിന്ന് വരെ രക്തസ്രാവം ആരംഭിക്കും. അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ രക്തസ്രാവം ആരംഭിക്കും.
എങ്ങനെയാണ് പടരുന്നത്?
റൂസെറ്റസ് പഴം വവ്വാലുകൾ താമസിക്കുന്ന ഖനികളിലേക്കോ ഗുഹകളിലേക്കോ ദീർഘനേരം സമ്പർക്കം പുലർത്തുന്നതിലൂടെ മാബര്‍ഗ് മനുഷ്യരിലേക്ക് പടരുന്നത്. ഈ വവ്വാലുകൾ താമസിക്കുന്ന ഗുഹകളിലും ഖനികളിലും അധികം നേരം ചിലവിടുന്ന മനുഷ്യർക്കാണ് ഈ വൈറസ് വരാനുള്ള സാധ്യത കൂടുതൽ. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രക്തം, ശരീര സ്രവങ്ങൾ, മുറിവ്, എന്നിവ മൂലമോ രോഗി ഉപയോഗിച്ച ബെഡ്ഷീറ്റ്, വസ്ത്രങ്ങൾ തുടങ്ങിയവയിലൂടെ വൈറസ് പടരാം.
ചികിത്സ
നിലവിൽ ഈ വൈറസിനായി മരുന്നുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. ഓരോ ലക്ഷണങ്ങൾക്കും ചികിത്സ നൽകിയും രോഗികൾ രക്ഷപെടാനുള്ള സാധ്യത വർധിപ്പിക്കും. മോണോക്ലോണല്‍ ആന്റിബോഡികളും ആന്റിവൈറൽ മരുന്നുകളും വികസിപ്പിക്കാനുള്ള ഗവേഷണങ്ങൾ നടക്കുകയാണ്.