പാഠപുസ്തകങ്ങൾ ഇനി ആമസോണിലും

19,300 പിൻ കോഡുകളിലും ആർമി ലൊക്കേഷനുകളിലും ഉപഭോക്താക്കൾക്ക് ഫലപ്രദമായി സേവനം നൽകാൻ കഴിയും

AMAZONE TEXTBOOK DELIVERY

ന്യൂഡൽഹി: എൽ കെ ജി മുതൽ പ്ലസ് ടൂ വരെയുള്ള വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ ആമസോൺ വഴിയും ലഭ്യമാകുമെന്ന് ഈ കോമേഴ്‌സ് സ്ഥാപനം കൂടിയായ ആമസോൺ അറിയിച്ചു. വിദ്യാർത്ഥികളെ കൂടാതെ യു പി എസ് സി, സിവിൽ സർവീസ് എന്നീ മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കും സഹായമാകും വിധം എൻ സി ആർ ടി യുമായി സഹകരിച്ചു വിപുലീകരിക്കാൻ തീരുമാനം ഉണ്ടെന്നും ആമസോൺ അറിയിച്ചു.

വ്യക്തിഗത ഉപഭോക്താക്കൾക്ക് പുറമെ സ്കൂളുകൾക്കും സർക്കാർ ഏജൻസികളുമായി ബൾക്ക് ഔർഡർ ചെയ്യുന്നതിൽ NCRT യുമായി ചേർന്ന് AMAZONE.in മായി പ്രവർത്തിക്കുമെന്നും അറിയിച്ചു. സമയബന്ധിതവും കാര്യക്ഷമവുമായ ഡെലിവറികൾ ഉറപ്പാക്കുന്നതിന് ആമസോണിലെ വിൽപനക്കാരുമായി പ്രവർത്തിക്കാൻ നിയുക്ത വിതരണക്കാരെ എൻസിഇആർടി നിയോ​ഗിച്ചിട്ടുണ്ട്.

രാജ്യത്തെ എല്ലാ പിൻകോഡുകളിലും ഡെലിവറി എത്തിക്കുന്നതിനായി തപാൽ വകുപ്പും ആമസോൺ ഇന്ത്യയും ധാരണ പാത്രത്തിൽ ഒപ്പുവച്ചിരുന്നു.19,300 പിൻ കോഡുകളിലും ആർമി ലൊക്കേഷനുകളിലും ഉപഭോക്താക്കൾക്ക് ഫലപ്രദമായി സേവനം നൽകാൻ കഴിയും ഇതിന് പിന്നാലെയാണ് പുത്തൻ തീരുമാനവുമായി ആമസോൺ ഇന്ത്യ എത്തിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments