സ്വർണ്ണക്കടത്തിൽ പിടിയിലായവരുടെ ലിസ്റ്റ് പുറത്തുവിടാൻ ജലീലിനെ വെല്ലുവിളിച്ച് പിഎംഎ സലാം

ഈത്തപ്പഴത്തിലും ഖുർആനിലും സ്വർണക്കള്ളക്കടത്ത് നടത്തിയത് ആരാണെന്നും സലാം ചോദിച്ചു.

PMA Salam

മലപ്പുറം: സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഇതുവരെ സ്വർണ്ണം കള്ളക്കടത്തിൽ പിടിയിലായവരുടെ ലിസ്റ്റ് പുറത്തുവിടാൻ കെടി ജലീലിനെ വെല്ലുവിളിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സ്വർണ്ണക്കടത്തിൽ പിടിയിലാവുന്നവരുടെ പേരുവിവരങ്ങൾ പുറത്ത് വന്നാൽ അതിലെ ദുഷ്ടലാക്ക് മനസിലാകുമെന്നാണ് പിഎംഎ സലാം പറഞ്ഞത്.

കുരുവില്ലാത്ത ഈത്തപ്പഴത്തിലും ആയത്ത് ഇല്ലാത്ത ഖുർആനിലും സ്വർണക്കള്ളക്കടത്ത് നടത്തിയത് ആരാണെന്നും സലാം ചോദിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയതിന് അറസ്റ്റിലായ ശിവശങ്കർ പാണക്കാട് സാദിഖലി തങ്ങൾ മതവിധി പുറപ്പെടുവിച്ചാൽ സ്വീകരിക്കുമോയെന്നും രണ്ടാം പ്രതി സ്വപ്ന സുരേഷ് എവിടെയുള്ള ആളാണെന്നും സലാം ചോദ്യം ഉയർത്തി.

മലപ്പുറത്തിനെതിരായ പരാമർശം നടത്തിയ പിണറായി വിജയൻ നിഷേധിച്ചെങ്കിലും ജലീൽ ഇപ്പോഴും അത് തുടരുകയാണെന്നും. മലപ്പുറത്തെ മുസ്ലിംങ്ങൾ ഖുർആൻ വായന നിർത്തി ജലീലിൻ്റെ പുതിയ പുസ്തകം വായിച്ച് എങ്ങനെ സ്വർഗത്തിൽ പോകണമെന്ന് പഠിക്കാൻ വരുമെന്നാണ് കരുതുന്നതെന്നും സലാം വിമർശിച്ചു.

മലപ്പുറത്ത് നിന്നാണ് ഏറ്റവുമധികം ഹവാല പണവും ഏറ്റവുമധികം കള്ളക്കടത്ത് സ്വർണ്ണവും പിടികൂടുന്നതെന്ന മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിന് പിന്നാലെയാണ് വിവാദ പരാമർശങ്ങളുമായി ജലീലും രംഗത്ത് വരുന്നത്. സ്വർണ്ണകടത്തിൽ പിടിക്കപ്പെടുന്നതിൽ 99 ശതമാനവും മുസ്ലിങ്ങളാണെന്നായിരുന്നു ജലീൽ പറഞ്ഞത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments