
Kerala Government NewsNews
പി വിജയൻ ഇൻ്റലിജൻസ് മേധാവി
സംസ്ഥാന ഇൻ്റലിജൻസ് മേധാവിയായി എഡിജിപി പി വിജയൻ ഐപിഎസിനെ നിയമിച്ചു. മനോജ് എബ്രഹാം മാറിയ ചുമതലയിലേക്കാണ് വിജയൻ്റെ നിയമനം. ആർഎസ്എസ് ബന്ധം ആരോപിച്ച് എഡിജിപി അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതോടെയാണ് പോലീസ് തലപ്പത്ത് അഴിച്ചു പണിക്ക് കളം ഒരുങ്ങിയത്.
എം.ആർ. അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻപ് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് പി. വിജയൻ. എന്നാൽ ഈ റിപ്പോർട്ട് അന്വേഷണ സംഘം തള്ളിയിരുന്നു. എങ്കിലും അജിത് കുമാറിന് ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥൻ എന്ന നിലയിൽ വിജയന് സുപ്രധാന ചുമതലകൾ ഒന്നും തന്നെ നൽകിയിരുന്നില്ല.
നിലവില്‍ കേരള പൊലീസ് അക്കദമി ഡയറക്ടറാണ് പി.വിജയന്. എ.അക്ബറിനെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു.