പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന “ഒരു കട്ടിൽ ഒരു മുറി” എന്ന സിനിമയിലെ “നെഞ്ചിലെ” എന്ന ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. രഘുനാഥ് പാലേരി എഴുതിയ വരികൾക്ക് സംഗീതം പകർന്നത് അങ്കിത് മേനോനാണ്, റവി.ജി. ആലപിച്ചിരിക്കുന്ന ഈ ഗാനം ഇപ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയാണ്. സിനിമ കണ്ട പ്രേക്ഷകർ ഒന്നടങ്കം ചിത്രത്തിന്റെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായമാണ് നൽകുന്നത്. ഇതിനോടൊപ്പമാണ് തിയറ്ററുകളിൽ ഏറെ ശ്രദ്ധ നേടിയ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
“കിസ്മത്ത്,” “തൊട്ടപ്പൻ” എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് “ഒരു കട്ടിൽ ഒരു മുറി.” രഘുനാഥ് പാലേരി വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരക്കഥ എഴുതിയിരിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. പൂർണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമയിൽ ഷമ്മി തിലകൻ, വിജയരാഘവൻ, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, ജനാർദ്ദനൻ, ഗണപതി, സ്വാതി ദാസ് പ്രഭു, പ്രശാന്ത് മുരളി തുടങ്ങിയവരും അഭിനയിക്കുന്നു.
സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സപ്ത തരംഗ് ക്രിയേഷൻസ്, സമീർ ചെമ്പയിൽ, രഘുനാഥ് പാലേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
ചിത്രത്തിന്റെ ഇതിവൃത്തം ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ അരക്ഷിതത്വവും ഏകാന്തതയും അവരുടെ മാനസിക സംഘർഷങ്ങളും അനുഭവങ്ങളുടെ വൈവിധ്യങ്ങളും വിളിച്ചോതുന്നുണ്ട്.
ഛായാഗ്രഹണം എൽദോസ് ജോർജ്, എഡിറ്റിംഗ് മനോജ് സി. എസ്., കലാസംവിധാനം അരുണ്‍ ജോസ്, മേക്കപ്പ് അമൽ കുമാർ, സംഗീത സംവിധാനം അങ്കിത് മേനോൻ, വർക്കി, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, സ്റ്റണ്ട് കെവിൻ കുമാർ എന്നിവരടക്കം പ്രൊഫഷണൽ സംഘത്തിന്റെ മികവോടെ ഒരുക്കിയ സിനിമയായ “ഒരു കട്ടിൽ ഒരു മുറി” യുടെ കൂടുതൽ വിവരങ്ങൾ പ്രേക്ഷകർ കാത്തിരിക്കുന്നു.