Cinema

‘വണ്‍ ലാസ്റ്റ് സോംഗ്’; ആരാധകരെ ആവേശത്തിലാഴ്ത്തി ദളപതി വിജയ്

വിജയ് ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ വാര്‍ത്ത വന്നിരിക്കുകയാണ്. ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘ദളപതി 69’ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. തമിഴ് സിനിമ പ്രേക്ഷകര്‍ ഇതിന്റെ വിശേഷങ്ങള്‍ ചര്‍ച്ചയാക്കുന്നതുമാണ്. വമ്പൻ ഒരു ഗാന രംഗത്തോടെയാണ് ചിത്രത്തിന്റെ ചിത്രീകരണ അപ്‌ഡേറ്റുകളും ചര്‍ച്ചകളിലും നിറഞ്ഞിരിക്കുന്നത്.

‘ദളപതി 69’ സിനിമയുടെ സംഗീതം അനിരുദ്ധ് രവിചന്ദർ ആണ് ഒരുക്കുന്നത്. ഈ ചിത്രത്തിനായി വിജയ്‍ തന്നെയാണ് “വണ്‍ ലാസ്റ്റ് സോംഗ്” എന്ന ഗാനം പാടിയതെന്നും വാർത്തകളില്‍ പറയുന്നു. ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് അസല്‍ കൊലാറാണ്. മാസീവ് സ്‍കെയിലാണ് എച്ച് വിനോദ് ചിത്രത്തിനറെ ഗാനം ചിത്രീകരിക്കുന്നത് എന്നും ആ രംഗത്ത് 500 ഡാൻസേഴ്‍സ് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുള്ളപ്പോള്‍ താരം ഉന്നമിടുന്നത് തമിഴകത്തെ എക്കാലത്തെയും വമ്പൻ വിജയമാണ് എന്ന് ആരാധകരും മനസ്സിലാക്കുന്നു.

വിജയ്‍ക്ക് 1000 കോടി തികച്ച് സിനിമയില്‍ നിന്ന് മാറാൻ ദളപതി 69ലൂടെയാകുമോയെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായാണ് കാത്തിരിപ്പ്. എല്ലാത്തരം ഇമോഷണലുകള്‍ക്കും സംവിധായകൻ എച്ച് വിനോദ് ചിത്രത്തില്‍ പ്രധാന്യം നല്‍കും എന്നാണ് കരുതുന്നതും.

ചിത്രത്തില്‍ മലയാളി താരം മമിത, നരേന്‍, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, പ്രിയാമണി എന്നിവരും അഭിനയിക്കുന്നു. ചായാഗ്രഹണത്തിന് സത്യന്‍ സൂര്യന്‍ ദൃശ്യ മികവേകുമ്പോള്‍ കൊറിയോഗ്രാഫി ശേഖര്‍ മാസ്റ്റര്‍ നിര്‍വഹിക്കുന്നതാണ്. എന്നാല്‍ വിജയ് രാഷ്‍ട്രീയം പറയുന്ന ചിത്രമായിരിക്കുമോ ദളപതി 69 എന്ന ഒരു ചോദ്യവും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

News Hub