മുംബൈ: ബ്രോഡ്ബാൻഡ് സർവീസ് ജിയോ ഫൈബർ ഉപഭോക്താക്കൾക്കായി ദീപാവലി ധമാക്ക ഓഫർ പ്രഖ്യാപിച്ച് ജിയോ. പുതിയ പ്രീപെയ്ഡ് കണക്ഷൻ എടുക്കുന്നവർക്കായിട്ടാണ് പുതിയ ഓഫർ. ജിയോഫൈബർ തെരഞ്ഞെടുക്കുന്ന പുതിയ കസ്റ്റമർമർക്ക് 6, 12 മാസത്തെ പ്ലാനുകളാണ് റിലയൻസ് ജിയോ സാധാരണയായി നൽകാറുള്ളത്. പുതിയ ദീപാവലി ധമാക്ക ഓഫർ പ്രകാരം മൂന്ന് മാസത്തെ വാലിഡിറ്റിയിൽ 30 എംബിപിഎസ്, 100 എംബിപിഎസ് എന്നിങ്ങനെ വേഗമുള്ള 3 പ്ലാനുകൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാകും.
ജിയോഫൈബർ 30 എംബിപിഎസ് പ്ലാൻ
ജിയോഫൈബറിൻറെ 30 എംബിപിഎസിൻറെ പോസ്റ്റ്‌പെയ്‌ഡ് പ്ലാനിന് മൂന്ന് മാസത്തേക്ക് 2,222 രൂപയാണ് വില. പരിധിയില്ലാത്ത ഡാറ്റ ഉപയോഗം, 30 എംബിപിഎസ് ഡൗൺലോഡ്, 30 എംബിപിഎസ് അപ്‌ലോഡ് സ്‌പീഡ്, ഫ്രീ വോയിസ് കോൾ, 800ലധികം ടിവി ചാനലുകൾ എന്നിവ ഈ പ്ലാനിൽ ലഭ്യമായിരിക്കും. ഇതിന് പുറമെ ജിയോ 100 ജിബി അധിക ഡാറ്റയും 90 ദിവസത്തേക്ക് നൽകും. ഡിസ്‌നി+ഹോട്ട്‌സ്റ്റാർ, സോണി ലൈവ്, സീ5, ജിയോ സിനിമ പ്രീമിയം, ഡിസ്‌കവറി+ തുടങ്ങി അനവധി ഒടിടി സബ്‌സ്‌ക്രിപ്ഷനും ഇതിനൊപ്പം ലഭ്യമായിരിക്കും.
ജിയോഫൈബർ 100 എംബിപിഎസ് പ്ലാനുകൾ
മൂന്ന് മാസത്തേക്ക് 3,333 രൂപയാണ് ജിയോഫൈബർ 100 എംബിപിഎസിൻറെ ഒരു പ്ലാനിന് ഈടാക്കുന്നത്. 100 എംബിപിഎസ് ഡൗൺലോഡ്, അപ്‌ലോഡ് സ്‌പീഡ്, സൗജന്യ വോയിസ് കോൾ, 800ലധികം ടിവി ചാനലുകൾ, 150 ജിബി അധിക ഡാറ്റ, ഡിസ്‌നി+ഹോട്ട്‌സ്റ്റാർ, സോണിലിവ്, സീ5, ജിയോ സിനിമ പ്രീമിയം, ഡിസ്‌കവറി+ തുടങ്ങി നിരവധി ഒടിടി എന്നിവയും 3,333 രൂപയുടെ റീച്ചാർജ് പ്ലാനിലുണ്ട്.
4,444 രൂപയുടെ പ്ലാനാണ് 100 എംബിപിഎസ് വേഗം നൽകുന്ന രണ്ടാമത്തേത്. അൺലിമിറ്റഡ് ഡാറ്റ, 100 എംബിപിഎസ് ഡൗൺലോഡ്, അപ്‌ലോഡ്, സൗജന്യ വോയിസ് കോൾ, 800 ടിവി ചാനലുകൾ, 200 ജിബി അധിക ഡാറ്റ, നെറ്റ്‌ഫ്ലിക്‌സ് (ബേസിക്), ആമസോൺ പ്രൈം ലൈറ്റ് (2 വർഷം വാലിഡിറ്റി), ഡിസ്‌നി+ഹോട്ട്‌സ്റ്റാർ, സോണിലിവ്, സീ5, ജിയോ സിനിമ പ്രീമിയം, ഡിസ്‌കവറി+, ഫാൻകോഡ്, ഇടിവി വിൻ തുടങ്ങി നിരവധി ആനൂകൂല്യങ്ങൾ ജിയോഫൈബറിൻറെ 4,444 രൂപ റീച്ചാർജ് പ്ലാനിൽ ലഭിക്കും.