ബാറ്റിങ്ങിലും ബൗളിങ്ങിലും മേൽക്കയ്യുള്ള സൂപ്പർ ടീം, വനിതാ ടി-20 ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയെ നേരിടാൻ ഇംഗ്ലണ്ടിന് വലിയ തടസ്സങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
കളിക്കാരെല്ലാം കിടിലമായതോടെ ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിന് തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് ബി മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ഏഴുവിക്കറ്റിന് ഇംഗ്ലണ്ട് കീഴടക്കി. സ്കോർ : ദക്ഷിണാഫ്രിക്ക 20 ഓവറിൽ ആറിന് 124. ഇംഗ്ലണ്ട് 19.2 ഓവറിൽ മൂന്നിന് 125.
ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് ഒരു ഘട്ടത്തിലും മികച്ച റൺ റേറ്റ് നേടാൻ കഴിഞ്ഞിരുന്നില്ല. ഷാർജയിലെ സ്റ്റേഡിയം വേഗം കുറഞ്ഞ പിച്ച് ആയത് അവർക്കു വലിയ തിരിച്ചടിയായി. ക്യാപ്റ്റൻ ലോറ വോൾവാർഡും (42) ടാസ്മിൻ ബ്രിറ്റ്സും (13) മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 5.1 ഓവറിൽ 31 റൺസ് കൂട്ടിച്ചേർത്തു. വോൾവാർഡ് പുറത്തായശേഷം ഇംഗ്ലീഷ് ബൗളർമാർ ഓരോ പന്തിലും ദക്ഷിണാഫ്രിക്കയെ സമ്മർദ്ദത്തിലാക്കി.
ഓപ്പണർ ഡാനി ഹോഡ്ജിൻ്റെയും (43 പന്തിൽ 43) നാറ്റ് സിവർ ബ്രൂന്ൻ്റെയും (36 പന്തിൽ പുറത്താവാതെ 48) മികച്ച ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്. ആലിസ് കാസ്സെ 19 റൺസെടുത്തു. നാല് ഓവറിൽ 15 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഇംഗ്ലണ്ടിൻ്റെ സോഫി എക്ലസ്റ്റോണാണ് കളിയിലെ താരം.