യൂറോപിയൻ സ്പേസ് ഏജൻസിയുടെ ഹേരാ ദൗത്യ പേടകം വിക്ഷേപിച്ചു. നാസയുടെ ഡാർട്ട് ദൗത്യത്തിന്റെ ആനന്തര ഭലങ്ങൾ കണ്ടെത്തുകയും അവയെകുറിച്ചു പഠിക്കുന്നതിനുമായി വിക്ഷേപിച്ചതാണ് ഹേരാ പേടകം. രണ്ട് വർഷം മുമ്പ് നാസ നടത്തിയ ഡബിൾ ആസ്‌ട്രോയിഡ് റീഡയറക്ടഷൻ ടെസ്റ്റ് ഡാർട്ട്ൻ്റെ ഭാഗമായി ഡൈമോർഫസ് എന്ന ഛിന്നഗ്രഹത്തിനുണ്ടായ മാറ്റങ്ങൾ പഠിക്കുന്നതിന് വേണ്ടിയാണ് ഹെര വിക്ഷേപിച്ചത്. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം.
2026 ഡിസംബറിൽ ൽ ഹേരാ പേടകം ഡൈമോർസിൽ എത്തുമെന്നാണ് വിദഗ്ധരുടെ നിഗമനം. ഭൂമിയ്ക്ക് യാതൊരു വിധ ഭീഷണിയും സൃഷ്ടിക്കാത്ത ഛിന്നഗ്രഹമാണ് ഡൈമോർഫസ്. എന്നാൽ ഭൂമിയ്ക്ക് നേരെ വരുന്ന ഒരു ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടാനുള്ള പരീക്ഷണം എന്ന നിലയ്ക്കാണ് ഡൈമോർഫസിനെ തിരഞ്ഞെടുത്തത് എന്നും പറഞ്ഞു. രണ്ട് വർഷത്തെ യാത്രക്കുശേഷമാണ് ഹേരാ പേടകം ഡൈമോർഫസിന് അടുത്തെത്തുക.
ഭൂമിയുടെ നിലനിൽപ്പിന് തന്നെ ഭീഷണി സൃഷ്ടിച്ചേക്കാവുന്ന ബഹിരാകാശ ശിലകളെ മനുഷ്യന് പ്രതിരോധിക്കാനാവുമോ എന്നറിയാൻ ലക്ഷ്യമിട്ട് നാസ സംഘടിപ്പിച്ച ദൗത്യമാണ് ഡബിൾ ആസ്‌ട്രോയിഡ് റീഡയറക്ടഷൻ ടെസ്റ്റ് (ഡാർട്ട്). ഒരു ഛിന്നഗ്രഹത്തിന്റെ സഞ്ചാര പാതയിൽ മാറ്റം വരുത്താനാകുമോ എന്ന് പരിശോധിക്കാനാണ് ഈ ദൗത്യത്തിൽ ശ്രമിച്ചത്. ദൗത്യത്തിൽ ഡിഡിമോസ് എന്ന് വിളിക്കപ്പെടുന്ന വലിയൊരു ഛിന്നഗ്രഹത്തെ വലം വെക്കുന്ന മൂൺലെറ്റ് ഛിന്നഗ്രഹമായ ഡൈമോർഫസിൽ ഡാർട്ട് പേടകം ഇടിച്ചിറക്കി. 2022 ലായിരുന്നു ഈ ദൗത്യം.