ടെലികോം കമ്പനിയായ ബിഎസ്എൻഎൽ സർവ്വത്ര’ വൈഫൈ പദ്ധതി കേരളത്തിലേക്കും കൊണ്ടുവരുന്നു. എവിടെ പോയാലും വീട്ടിലെ ഫൈബർ ടു ദി ഹോം വൈഫൈ കണക്ഷൻ ഫോണിൽ ഉപയോഗിക്കാൻ കഴിയുന്നതാണ് സർവ്വത്ര പദ്ധതി. ഇനി മുതൽ റേഞ്ച് ഇല്ല എന്നൊരു പരാതി വേണ്ട. വീട്ടിലെ വൈ ഫൈ ഇനി ഫോണിലും ലഭ്യമാകും. എത്ര ദൂരം വരെ പോയാലും വിച്ഛേദിക്കപ്പെടുകയുമില്ല. വീട്ടിൽ നിന്ന് എവിടെ പോയാലും ഉപയോഗിക്കാം തിരുവന്തപുരത്തു വീടുള്ള നിങ്ങൾ മറ്റ് ഏതെങ്കിലും ജില്ലയിൽ പോയാലും വീട്ടിലെ വൈ ഫൈ കണക്ഷൻ ഫോണിൽ ലഭ്യമാകും. ബിഎസ്എൻഎല്ലിൻറെ സർവ്വത്ര എന്ന സംവിധാനം ഉപയോഗിച്ചാണ് വീട്ടിലെ വൈഫൈ കണക്ഷൻ ഫോണിൽ ഇന്ത്യയിലെവിടെയും ലഭിക്കുക.
ഇത് എങ്ങനെയാണ് സാധ്യമാവുക
സർവ്വത്ര സംവിധാനം ലഭിക്കാൻ നിങ്ങൾ ഇൻറർനെറ്റ് ആക്‌സസ് ചെയ്യാൻ ശ്രമിക്കുന്ന സ്ഥലത്തും ബിഎസ്എൻഎല്ലിൻറെ വൈഫൈ കണക്ഷൻ ഉണ്ടാകേണ്ടതുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, ഹോട്ടലുകൾ തുടങ്ങിയ ഇടങ്ങളിൽ സുഖമായി ഇത്തരത്തിൽ ബിഎസ്എൻഎല്ലിൻറെ സർവ്വത്ര വൈഫൈ ഉപയോഗിക്കാൻ കഴിയും. നിങ്ങളൊരു റെയിൽവേ സ്റ്റേഷനിലാണെങ്കിൽ അവിടുത്തെ വൈഫൈയുമായി വീട്ടിലെ വൈഫൈ ബന്ധിപ്പിച്ചാണ് ഫോണിൽ ഇൻറർനെറ്റ് ലഭ്യമാവുക. ഇന്ത്യയിലുനീളം FTTH ശ്യംഖലയുള്ളത് ബിഎസ്എൻഎല്ലിൻറെ സർവ്വത്ര പദ്ധതിക്ക് ഗുണകരമാകും.