സ്മാർട്ട് ഫോണുകൾ വാങ്ങാനായി അധികം ചിലവില്ലാത്ത എന്നാൽ നല്ലയൊരു ഫോൺ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരുമുണ്ട്. എന്നാൽ അവർക്കായിട്ടിതാ കൈപ്പിടിയിൽ ഒതുങ്ങുന്ന വിലയിൽ മികച്ച 5 ഫോണുകൾ.
- സാംസങ് ഗ്യാലക്‌സി എം15 5ജി- 10,999 രൂപ
10,999 രൂപക്ക് ലഭ്യമാകുന്ന സാംസങിൻറെ ബജറ്റ് ഫ്രണ്ട്‌ലി സ്‌മാർട്ട്ഫോണാണ് ഗ്യാലക്‌സി എം15 5ജി. 6.5 ഇഞ്ച് അമോൽഡ് ഡിസ്പ്ലെയിൽ വരുന്ന ഫോൺ 6,000 എംഎഎച്ച് ബാറ്ററി കരുത്തിലുള്ളതാണ്. ദിവസം മുഴുവനുള്ള ഉപയോഗത്തിന് ഈ ഫോൺ സഹായകമാകും. 128 ജിബി സ്റ്റോറേജിന് പുറമെ മൈക്രോ എസ്‌ഡി കാർഡ് ഇടാനും കഴിയും.
- മോട്രോളാ ജി45 5ജി- 11,999 രൂപ
12000 താഴെ വില വരുന്ന ഏറ്റവും കരുത്തുറ്റ ഫോണുകളിലൊന്നാണ് മോട്ടോറോള ജി45. 5ജി നെറ്റ്‌വർക്ക് ലഭ്യമാകുന്ന ഫോണിൽ സ്‌നാപ്‌ഡ്രാഗൺ 6എസ് ജെനറേഷൻ 3 ചിപ്പും 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉൾപ്പെടുന്നു. ആൻഡ്രോയ്‌ഡ് 14 അടിസ്ഥാനത്തിലുള്ള ഫോണിന് വരുന്നത് 6.5 ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലെയാണ്.
- നോക്കിയ ജി42 5ജി- 11,499 രൂപ
നോക്കിയ ജി42 ഉം 5ജി നെറ്റ്‌വർക്കിലുള്ള സ്‌മാർട്ട്ഫോണാണ്. 6 ജിബിയിലാണ് അടിസ്ഥാന മോഡൽ വരുന്നത്. മൾട്ടി-ടാസ്‌കിംഗ് ഉറപ്പുനൽകുന്ന ഈ ഫോണിനുള്ളത് 5,000 എംഎഎച്ച് ബാറ്ററിയും 20 വാട്ട്‌സ് ഫാസ്റ്റ് ചാർജിംഗുമാണ്. ട്രിപ്പിൾ റീയർ-ക്യാമറ സെറ്റപ്പിലുള്ള ഫോണിൽ 50 എംപി എഐ ക്യാമറയുമുണ്ടെന്നത് സവിശേഷത.
- പോക്കോ എം6 പ്രോ 5ജി- 10,749
11000 താഴെ വില വരുന്ന പോക്കോ എം6 പ്രോ 5ജി സ്‌നാപ്‌ഡ്രാഗൺ 4 ജെനറേഷൻ 2 എസ്‌ഒസി അടിസ്ഥാനത്തിലുള്ള സ്‌മാർട്ട്ഫോണാണ്. 6.79 ഇഞ്ച് ഫുൾഎച്ച്‌ഡി+ ഡിസ്‌പ്ലെയാണ് ഇതിന് വരുന്നത്. മികച്ച ഡിസൈനിലുള്ള സ്‌മാർട്ട്ഫോണുകളിലൊന്ന് കൂടിയാണിത്.
- റിയൽമീ നാർസ്സോ എൻ65 5ജി- 10,499 രൂപ
ഈ സെഗ്മെൻറിൽ വരുന്ന ഏറ്റവും മികച്ച ഡിസൈനിലുള്ള സ്‌മാർട്ട്ഫോണുകളിലൊന്ന് എന്നതാണ് റിയൽമീ നാർസ്സോ എൻ65 5ജിക്കുള്ള വിശേഷണം. ഡൈമൻസിറ്റി 6300 എസ്‌ഒസി ആണ് ചിപ്. ഏതാണ്ട് ഇതേ വിലയിലുള്ള അനേകം സ്‌മാർട്ട്ഫോണുകളിൽ ഉപയോഗിച്ചിട്ടുള്ള ചിപ്പാണിത്. വൃത്താകൃതിയിലുള്ള ക്യാമറ യൂണിറ്റും വലിയ ഡിസ്പ്ലെയും റിയൽമീ നാർസ്സോ എൻ65യുടെ സവിശേഷതയാണ്.