ബുർജ് ഖലീഫയുടെ റെക്കോർഡ് നഷ്ടമാകും; ലോകത്തിലെ ഉയരം കൂടിയ കെട്ടിടം ഇനി മറ്റൊന്ന്

2013 ൽ പ്രവർത്തനമാരംഭിച്ച ടവർ 2028 ൽ പണി പൂർത്തിയാകുമെന്നാണ് പ്രാഥമിക നിഗമനം

BURJ KHALIFA

റിയാദ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബുർജ് ഖലീഫയുടെ സ്ഥാനം നഷ്ടപ്പെടും. ആ സ്ഥാനം പിടിക്കാനൊരുങ്ങുകയാണ് ജിദ്ദയിലെ മറ്റൊരു ടവർ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറിന്റെ നിർമാണം ജിദ്ദയിൽ പുനരാരംഭിച്ചു. ഏഴ് വർഷത്തിന് ശേഷമാണ് നിർമ്മാണപ്രവർത്തനം പുനരാരംഭിച്ചുകൊണ്ട് റെക്കോർഡ് പിടിച്ചടക്കാൻ എത്തിയിരിക്കുന്നത്. 2013 ൽ പ്രവർത്തനമാരംഭിച്ച ടവർ 2028 ൽ പണി പൂർത്തിയാകുമെന്നാണ് പ്രാഥമിക നിഗമനം.

ബുർജ് ഖലീഫയെക്കാളും ഒരു കിലോമീറ്റർ നീളം കൂടുതലാണ് 157 നിലകളിൽ പണികഴിപ്പിക്കുന്ന ഈ അംബരചുംബിയായ ടവറിന് ഉള്ളത്. വിദ്യാഭ്യാസ കേന്ദ്രം മുതൽ വിനോദ സഞ്ചാര കേന്ദ്രം വരെയാണ് ഇതിൽ ഉണ്ടാകുക. 63 നിലകളുടെ പണി ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. ഇതിൽ തന്നെ 59 എലിവേറ്ററുകളും 12 എസ്കലേറ്ററുകളും സ്ഥാപിച്ചു കഴിഞ്ഞു.

80 ടൺ സ്റ്റീലും എനർജി ഇൻസുലേറ്റിങ് ഗ്ലാസും കൊണ്ടാണ് മുൻഭാഗം മനോഹരമാക്കിയിരിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ച് ടവറുകളിൽ രണ്ട് ടവറുകളുള്ള ഏക രാജ്യമായി സൗദി അറേബ്യ മാറും. 601 മീറ്റർ ഉയരമുള്ള മക്കയിലെ ക്ലോക്ക് ടവറാണ് രാജ്യത്തെ മറ്റൊരു ഉയരം കൂടിയ ടവർ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments